കോഴിക്കോട്: 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ജില്ലയിലെ രണ്ടാംഘട്ട പ്രവർത്തനത്തിന് 11ന് തുടക്കമാകും. പുതിയാപ്പ ഹാർബറിൽ രാവിലെ ഏഴിന് മന്ത്രി ഏ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഏഴുമണി മുതൽ 11 വരെ ചാലിയം മുതൽ അഴിയൂർ വരേയുള്ള തീരങ്ങളിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കും. 25 സന്നദ്ധ പ്രവർത്തകർ ഉൾപ്പെടുന്ന ആക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് മാലിന്യം ശേഖരിക്കുക. മാലിന്യം തരംതിരിച്ച് ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലയിൽ ഷെഡിംഗ് യൂണിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കും. വാർത്താ സമ്മേളനത്തിൽ
ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.അനീഷ് , വി.സുധീർ, കെ.ശ്രീജേഷ്, എ.താജുദ്ദീൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |