കുറ്റ്യാടി: മുണ്ടകുറ്റി ലഹരി വിരുദ്ധ കർമ്മസമിതിയും സോൾജിയേഴ്സ് ഫോറം മരുതോങ്കരയും സംയുക്തമായി ലഹരിക്കെതിരെ കുടുംബ സദസ് സംഘടിപ്പിച്ചു. നാദാപുരം ഡിവൈ.എസ്.പി എ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാസലഹരി വ്യാപനം പുതിയ തലമുറയെ നശിപ്പിക്കുന്ന സാഹചര്യത്തിൽ സ്വന്തം മക്കളുടെ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്താൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നിയമ സംവിധാനങ്ങളും ഭരണ നേതൃത്വവും ഇതിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. സമൂഹം ചേർന്ന് നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ചെയർമാൻ കെ.പി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അഭിലാഷ് മുഖ്യാതിഥിയായി. അജിത പവിത്രൻ, ടി.എൻ നിഷ, കെ.മോഹനൻ, പി.പി.മൊയ്തു എന്നിവർ പ്രസംഗിച്ചു. നാണു കാപ്പുമ്മൽ നന്ദി പറഞ്ഞു. ഗാനസന്ധ്യയും മാജിക്ക് പ്രദർശനവും നടന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |