രാമനാട്ടുകര: പാചക വാതക വില വർദ്ധനവിനെതിരെ കർഷക തൊഴിലാളി യൂണിയൻ ഫറോക്ക് ഏരിയ വനിതാ സബ്കമ്മിറ്റിക്ക് കീഴിൽ ഫറോക്ക്, രാമനാട്ടുകര കടലുണ്ടി, ബേപ്പൂർ അരക്കിണർ എന്നിവിടങ്ങളിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. രാമനാട്ടുകരയിൽ യൂണിയൻ ഏരിയ സെക്രട്ടറി കെ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വസന്ത.കെ അദ്ധ്യക്ഷത വഹിച്ചു. ബിൻഷ.വി.കെ, പ്രമീള കരിപ്പാത്ത്' ലിജി. പി.ടി. പി ദിലിപ് കുമാർ, ഷാജി.പി, കെ.പി.മോഹനൻ, സുബ്രമണ്യൻ.സി എന്നിവർ പ്രസംഗിച്ചു. കടലുണ്ടിയിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി .കെ. ഷൈലജ കോട്ടക്കടവിൽ ഉദ്ഘാടനം ചെയ്തു. പി ബേബി അദ്ധ്യക്ഷത വഹിച്ചു. എ.കെ. രാധാകഷ്ണൻ, യു. പത്മലോചനൻ എന്നിവർ പ്രസംഗിച്ചു. ടി.സനു സ്വാഗതവും ഗിരിജ. എൻ.നന്ദിയും പറഞ്ഞു. ബേപ്പൂർ വില്ലേജിൽ അരക്കിണർ മേഖലയിലെ തവളക്കുളം ഭാഗത്ത് കെ.എസ്. കെ.ടി.യു ഫറോക്ക് ഏരിയ വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |