ചെറുവണ്ണൂർ : ഫറോക്ക് പുതിയ പാലത്തിന് സമീപം ചാലിയാർ തീരത്ത് ആരംഭിക്കുന്ന റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് വൈകിട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ചാലിയാറിന് കുറുകെ 325 മീറ്റർ നീളത്തിൽ സിപ്പ് ലൈൻ, റോപ്പ് കാർ, 12 ഡി തിയറ്റർ , കമ്പ്യൂട്ടർ ഗെയിം, ചിൽഡ്രൻസ് പാർക്ക്, റസ്റ്റോറണ്ട്, ക്ലൈ ബിംഗ് വോൾ , സ്പീഡ് ബോട്ടിംഗ്, ശിക്കാര ബോട്ട് സർവീസ്, കയാക്കിംഗ്, കയാക്കിംഗ് പരിശീലനം എന്നിവ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ഒളവണ്ണ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിവർ വേൾഡ് അഡ്വഞ്ചർ റൈഡിംഗ് സ്ഥാപനത്തിന്റെ കീഴിലാണ് പാർക്കിന്റെ പ്രവർത്തനം. യോഗത്തിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ഡി.ടി.പി.സി സിക്രട്ടറി ടി നിഖിൽ ദാസ്, മാനേജിംഗ് പാർട്ണർമാരായ എൻ രാജീവൻ, കെ. സി സതീഷ് കുമാർ, അശോകൻ മനക്കൽ, കെ.സി ഹംസ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |