പേരാമ്പ്ര: നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പേരാമ്പ്ര ഏരിയാ സമ്മേളനം മേപ്പയ്യൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എൻ.എം കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.എം രാജൻ പ്രവർത്തന റിപ്പോർട്ടും ടി.പി കുഞ്ഞനന്തൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സുരേഷ്, എം.വി സദാനന്ദൻ, കെ.കെ വിജിത്ത്, പി.ടി ബാലൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എൻ. എം. കുഞ്ഞിക്കണ്ണൻ (പ്രസിഡന്റ് ), സി. എം. ബാബു, വി. ഷൈജു, ടി. സന്തോഷ്, ടി. ഇ. ശാന്ത (വൈസ് പ്രസിഡന്റുമാർ ), ടി. പി കുഞ്ഞനന്തൻ (സെക്രട്ടറി ), എ.കെ.എം രാജൻ, പി.കെ. ചന്ദ്രദാസ്, ടി. കുഞ്ഞിക്കണ്ണൻ, കെ. പ്രിയേഷ് (ജോ. സെക്രട്ടറിമാർ ), പി. പി സജീവൻ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |