ചേളന്നൂർ : എസ്.എൻ ട്രസ്റ്റ് കോഴിക്കോട് മേഖല ആർ.ഡി.സി രൂപീകരണം ശ്രീനാരായണ ഗുരു കോളേജ് സെമിനാർ ഹാളിൽ നടന്നു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗത്തിൽ ട്രസ്റ്റ് അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ പി.എം രവീന്ദ്രൻ, സന്തോഷ് അരയാക്കണ്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഗിരി പാമ്പനാൽ (പ്രസിഡന്റ്), ദാസൻ പറമ്പത്ത് ( കൺവീനർ), അഡ്വ. പി.എം രമേഷ് ബാബു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങൾ: സുധീഷ് .സി (കോഴിക്കോട്), വി.പി അശോകൻ (കോഴിക്കോട് ), ഷനൂബ് (കോഴിക്കോട്), എം.പി ശ്രീനി (ബാലുശ്ശേരി ), പി.എം കുഞ്ഞിക്കണാരൻ (പേരാമ്പ്ര), പി.കെ റഷീദ് (വടകര), സുരേന്ദ്രൻ (ചേളന്നൂർ ), ഷാജി (ബത്തേരി ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |