ബാലുശ്ശേരി: സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്താൻ ആർ.ജെ.ഡി പനങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കമ്മിറ്റി രൂപീകരിച്ചു. യുവത്വം സമ്പത്ത്, ലഹരി ആപത്ത് എന്ന സന്ദേശമുയർത്തി മേയ് 10ന് അറപ്പീടികയിൽ 'ജാഗ്രതാ മഞ്ച് ' നടത്തും. തുടർന്ന് ബോധവത്ക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, സമൂഹ നടത്തം എന്നിവ സംഘടിപ്പിക്കും. യോഗത്തിൽ കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൽ, എ.കെ.രവീന്ദ്രൻ, വി.എം.സുരേന്ദ്രൻ, സനീഷ് പനങ്ങാട്, മമ്മത് കോയ, ഷിജൻ കുമാർ, കെ.പി.രാഗേഷ്, കെ.കെ.റഫീഖ് ,എം അബു, കെ.പി.സുരേന്ദ്രൻ, സി.കെ.ബാലൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: കെ.വിജയകുമാർ (ചെയർമാൻ),ഷൈമ കോറോത്ത്
(കൺവീനർ),ദയാനന്ദൻ എ.പി (ജോ: കൺവീനർ), പ്രജീഷ് കാരക്കാട്ടിൽ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |