കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്കിന്റെയും ഐ.സി.ഡി.എസിന്റെയും നേതൃത്വത്തിൽ "പോഷൺപക്വാഡ" 2025 വിവിധ പരിപാടികളോടെ ഗവ:യു.പി സ്കൂൾ വട്ടോളിയിൽ നടന്നു. ബോധവത്ക്കരണ ക്ലാസും പോഷകാഹാര പ്രദർശന മത്സരവും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീബ സുനിൽ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. കൈരളി പ്രസംഗിച്ചു. ഡോ.അരുൺ, ഡോ.അപർണ , ഡോ.ശ്വേത എന്നിവർ ക്ലാസെടുത്തു. പോഷകാഹാര പ്രദർശന മൽസര വിജയികൾക്ക് ലീബ സുനിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ശിശുവികസന ഓഫീസർ അനിത.കെ.എം സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ഷരീഫ നന്ദിയും പറഞ്ഞു.പോഷൺ റാലിയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |