മുക്കം : ലഹരിക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി 29ന് മുക്കത്ത് നേതൃക്യാമ്പ് നടത്തും. രാവിലെ 10 ന് ബി.പി.മൊയ്തീൻ സേവാ മന്ദിരത്തിൽ ആരംഭിക്കുന്ന ക്യാമ്പിൽ100 പ്രതിനിധികൾ പങ്കെടുക്കും. മലപ്പുറം ജില്ലാപ്രസിഡന്റ് ജബ്ബാർ മൈത്ര അദ്ധ്യക്ഷത വഹിക്കും. നാലു മണിക്ക് മുക്കം എസ്.കെ സ്മാരക പാർക്കിൽ നടത്തുന്ന 'ലഹരിക്കെതിരെ നിലവിളി' ഇ. ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. നടുക്കണ്ടി അബൂബക്കർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.പി ദുര്യോധൻ മുഖ്യപ്രഭാഷണം നടത്തും. സലാം ഫൈസി മുക്കം, ജി.അബുബക്കർ, അബ്‌ദുറഷീദ് ഖാസിമി, ഷംസുദ്ദീൻ ചെറുവാടി, ടി.പി.മുഹമ്മദ് തുടങ്ങിയവർ പ്രസംഗിക്കും. വാർത്തസമ്മേളനത്തിൽ നടുക്കണ്ടി അബൂബക്കർ, എ.കെ.മുഹമ്മദ്, ദാമോദരൻ കോഴഞ്ചേരി, ബഷീർ കൊയിലാട്ട്, എ.കെ.സിദ്ദിഖ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |