വടകര: അസോസിയേഷൻ ഓഫ് സീനിയർ സിറ്റിസൺ വൈക്കിലശ്ശേരി ജനറൽ ബോഡിയോഗവും ആദരിക്കലും നടന്നു. ചാർട്ടേഡ് മെമ്പർമാരായ മുൻ എഫ്.എൻ.പി.ഒ ദേശീയ പ്രസിഡന്റും സംസ്ഥാന ചെയർമാനുമായിരുന്ന കെ. കുഞ്ഞികൃഷ്ണൻ ശ്രീവില്ല, റിട്ട.കെ. എസ്.ആർ.ടി.സി ഡ്രൈവർ ബാലകൃഷ്ണൻ നായർ പുത്തൻ പുരയിൽ എന്നിവരെ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ ആദരിച്ചു. ക്ലബ് പ്രസിഡന്റ് ചെറുവോട്ടിൽ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ പുഷ്പ, ലിസി, പറമ്പത്ത് ഭാസ്കരൻ , രവീന്ദ്രൻ മരത്തപ്പള്ളി, ഇ.ശ്രീധരൻ ,വിശ്വനാഥൻ, രാജീവൻ ആശാരി മീത്തൽ എന്നിവർ പ്രസംഗിച്ചു. ചന്ദ്രൻ കനോത്ത് സ്വാഗതവും ഉമാനാഥ് നന്ദിയും പറഞ്ഞു. സീനിയർ സിറ്റിസൺസിന് റെയിൽവേ നൽകിയിരുന്ന യാത്രാ ആനുകൂല്യങ്ങൾ പുന:പരിശോധിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |