മേപ്പയ്യൂർ: പഴയകാല സോഷ്യലിസ്റ്റും ജനതാ പാർട്ടി നേതാവുമായിരുന്ന കീഴ്പ്പയ്യൂരിലെ വി.കെ.ചോയിയുടെ 35ാംചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. കാശ്മീരിൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനസ്ഥാപിച്ച് ഇന്ത്യയുടെ ദേശീയ മുഖ്യധാരയിലേക്ക് കാശ്മീരികളെ കൈ പിടിച്ചുയർത്തിയത് അന്നത്തെ ജനതാ സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് കേന്ദ്രത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ്, ബിജെപി സർക്കാരുകൾ കാശ്മീരികളെ പ്രകോപിപ്പിക്കുന്ന സമീപനമാണ് കൈകൊണ്ടത്. കീഴലാട്ട് കൃഷ്ണൻ ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നിഷാദ് പൊന്നംകണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. സുനിൽ ഓടയിൽ, വി.പി മോഹനൻ, വി.പി ദാനിഷ്, കെ.എം നാരായണൻ, കെ.ടി രമേശൻ, എ. രാമചന്ദ്രൻ, വി.പി രാജീവൻ, വി.പി ഷാജി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |