നാദാപുരം: ജി.എച്ച്.എസ്.എസ് വെള്ളിയോട്, ജി.എച്ച്.എസ്.എസ്. വളയം, എസ്.ഐ.എച്ച്.എസ്.എസ് ഉമ്മത്തൂർ എന്നീ സ്കൂളുകളിലെ എസ്.പി.സി കാഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മൂന്ന് വർഷത്തെ പരിശീലനത്തിനു ശേഷമാണ് പാസിംഗ് ഔട്ട് പരേഡ് നടക്കുന്നത്. നാദാപുരം ഡിവൈ. എസ്.പി. ചന്ദ്രൻ എ.പി. സല്യൂട്ട് സ്വീകരിച്ചു. വാർഡ് മെമ്പർ ഷൈനി, വളയം.എസ്.ഐ. ആർ.സി.ബിജു, വെള്ളിയോട് സ്കൂൾ പ്രിൻസിപ്പൽ കെ.പി ഗിരീശൻ, പ്രധാനാദ്ധ്യാപകരായ അബ്ദുൽ മുനീർ കെ, കുഞ്ഞബ്ദുള്ള, പി.ടി.എ. പ്രസിഡന്റുമാരായ കെ.പി.രാജൻ, സജിലേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ കുഞ്ഞുമോൾ, അനൂപ്, അനീവൻ എന്നിവർ പരേഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |