കോഴിക്കോട്: ഭീകരവാദത്തിനെതിരെ മാനവികതയുടെ കരങ്ങൾ ഉയരണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ ജില്ലയിലെ 10 കേന്ദ്രങ്ങളിൽ ജനസദസ് സംഘടിപ്പിച്ചു. ടൗൺ, നോർത്ത്, സൗത്ത് ഏരിയാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മുതലക്കുളത്ത് സംഘടിപ്പിച്ച സദസ് സംസ്ഥാന കമ്മിറ്റിയംഗം എ.എ റഹീം എം.പി ഉദ്‌ഘാടനം ചെയ്‌തു. ഭീകരാക്രമണം നടത്തിയവർ രാജ്യത്തിന്റെയും കശ്മീരി ജനതയുടെയും ശത്രുക്കളാണെന്നും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും സി.പി.എം പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പഹൽഗാമിലുണ്ടായ സുരക്ഷാവീഴ്ച പരിശോധിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം. കേന്ദ്രത്തിന്റെ തെറ്റായ ഇടപെടലുകളാണ് എല്ലാ ഘട്ടത്തിലും കശ്‌മിരിൽ പ്രതിസന്ധിയുണ്ടാക്കിയതെന്നും റഹീം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റംഗം പി. നിഖിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ബൈജു, സി.പി മുസാഫർ അഹമ്മദ്, കെ.ടി കുഞ്ഞിക്കണ്ണൻ, ടി.വി നിർമലൻ, എൽ. രമേശൻ, കെ.പി അനിൽകുമാർ, ഒ.എം ഭരദ്വാജ്, എം.അജയകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |