പരിശോധന 31 വരെ
കോഴിക്കോട്: പകർച്ചവ്യാധികളെ തടയാം ഒപ്പം ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നതു തടയാൻ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ
മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് തുടക്കം. മഴക്കാലത്ത് കടകളും ഹോട്ടലുകളുമെല്ലാം വൃത്തി ഹീനമായി പ്രവർത്തിക്കാനുള്ള സാഹചര്യം കൂടുതലാണ്. ഇതു മൂലം നിരവധി രോഗങ്ങൾ വരാനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്. 13 സർക്കിളുകളിലായി 5 സ്ക്വാഡുകളായി തിരിഞ്ഞ് രാവിലേയും വെെകീട്ടുമാണ് പരിശോധന. ശീതളപാനീയങ്ങളായ സിപ്പപ്പ്, ഐസ്ക്രീം, ജ്യൂസുകൾ വിൽപ്പന നടത്തുന്ന ചെറുതും വലുതുമായ കടകൾ, ഹോട്ടലുകൾ, തെരുവ് കച്ചവട സ്ഥാപനങ്ങൾ, ടൂറിസ്റ്റ് മേഖലകളിലെ വിൽപ്പന കേന്ദ്രങ്ങൾ, കേക്ക് നിർമ്മാണ സാലകൾ തുടങ്ങി ഭക്ഷണ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ കടകളും കേന്ദ്രീകരിച്ചാണ് പരിശോധന. ഇതോടൊപ്പം ഷവർമ നിർമാണ വിൽപന കേന്ദ്രങ്ങളിൽ സർക്കാർ പുറപ്പെടുവിച്ച ഷവർമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നുണ്ട്. ഇന്നലെ 62 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഒരു സ്ഥാപനത്തിന് പിഴ ചുമത്തി. നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 12 സാംപിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു.
സൂക്ഷിച്ചില്ലെങ്കിൽ പണി വരും പുറകേ
എല്ലാ ഭക്ഷണ വ്യാപാരികളും ലെെൻസ്/ രജിസ്ട്രഷൻ എടുത്തിരിക്കണം
ശീതള പാനീയങ്ങൾ വിപണനം നടത്തുന്ന കടയുടമകൾ പാനീയങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം.
ഭക്ഷണവസ്തുക്കൾ സ്റ്രോർ റൂമിൽ കരുതണം
സ്ഥാപനത്തിൽ എലി മറ്റ് ക്ഷുദ്രജീവികൾ കടക്കരുത്
കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം
ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സൂക്ഷിക്കണം
പാകം ചെയ്ത ഭക്ഷണങ്ങൾ വൃത്തിയുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കണം
ശുചിത്വമുള്ള ചുറ്റുപാടിൽ ഭക്ഷണം നൽകണം
മണത്തിലോ രുചിയിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്.
പാഴ്‌സലുകളിൽ കൃത്യമായി തീയതിയും സമയവും രേഖപ്പെടുത്തണം.
''ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് വേണം ഭക്ഷ്യ സ്ഥാപനങ്ങൾ സുരക്ഷിത ഭക്ഷണം നൽകേണ്ടത്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും''
സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷ അസി.കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |