കോഴിക്കോട് : ക്ഷീര കർഷകരുൾപ്പെടെയുള്ളവർക്ക് വീട്ടുപടിക്കൽ സേവനം ലഭ്യമാക്കുന്നതിനായി ജില്ലയിൽ മൊബെെൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിച്ചു. പേരാമ്പ്ര, പന്തലായനി, കോഴിക്കോട്, വടകര ബ്ലോക്കുകളിലാണ് യൂണിറ്റുകൾ യാഥാർത്ഥ്യമായത്. ഒരു സർജനും ഡ്രെെവർ കം അറ്റൻഡറും അടങ്ങുന്നതാണ് മൊബെെൽ യൂണിറ്റ്. റീബിൾഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് മൊബെെൽ വെറ്ററിനറി യൂണിറ്റുകൾ തയ്യാറാക്കിയത്. മുൻകൂർ ബുക്കിംഗ് പ്രകാരം ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ വെറ്ററിനറി ക്ലിനിക്കുകളിലെത്തി ശസ്ത്രക്രിയകൾ നടത്തുന്ന മൊബെെൽ സർജറി യൂണിറ്റും ജില്ലയിൽ സജ്ജമായി. 24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് മൊബെെൽ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ലഭ്യമാക്കുക. ജി.പി,എസ് വഴി ലൊക്കേഷൻ ട്രാക്ക് ചെയ്ത് മൊബെെൽ യൂണിറ്റ് സ്ഥലത്തെത്തും.
പ്രവർത്തന സമയം
വെെകിട്ട് ആറുമുതൽ രാവിലെ ആറുവരെയാണ് മൊബെെൽ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ലഭിക്കുക. രാവിലെ 10 മുതൽ വെെകിട്ട് അഞ്ച് വരെയാണ് സർജറി യൂണിറ്റിന്റെ പ്രവർത്തനം.
ടോൾ ഫ്രീ നമ്പർ - 1962
'' യൂണിറ്റുകൾ പ്രവർത്തന സജ്ജമാകുന്നതോടെ കർഷകർക്ക് വലിയ ആശ്വാസമാകും. ചെറിയ ഫീസ് മാത്രമാണ് കർഷകരിൽ നിന്ന് ഈടാക്കുന്നത്. കർഷകർ നേരിടുന്ന രാത്രികാല ചികിത്സാ ക്ലേശം പരിഹരിക്കപ്പെടും.
- ഡോ. അംബിക, ചീഫ് വെറ്ററിനറി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |