കോഴിക്കോട് : പാരോക്സിസ്മൽ നോക്റ്റേണൽ ഹീമോഗ്ലോബിനൂറിയ (പി.എൻ.എച്ച്) രോഗബാധിതനായ ചാത്തമംഗലം സ്വദേശി അർജുന്റെ ചികിത്സക്കായി സുഹൃത്തുക്കൾ ജെ.സി.ഐ മണാശേരിയുമായി സഹകരിച്ച് രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 11 ന് രാവിലെ 9 മുതൽ വെെകിട്ട് 6 വരെ ചാത്തമംഗലം ആർ.ഇ.സി ഗവ. എച്ച്.എസ്.എസിലാണ് ക്യാമ്പ് അർജുന്റെ ചികിത്സക്കായി ബ്ലഡ് സ്റ്റംസെൽ ( രക്തമൂല കോശം) ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ചികിത്സ. സഹോദരിയുടെ സ്റ്റംസെൽ ട്രാൻസ് പ്ലാന്റ് ചെയ്തെങ്കിലും വിജയിച്ചില്ല. 43 ലക്ഷം പേരിൽ പരിശോധനകൾ നടത്തിയെങ്കിലും സാമ്യമുള്ള ദാതാവിനെ കണ്ടെത്താനായില്ല. പരമാവധി പേർ ക്യാമ്പിൽ പങ്കെടുക്കണമെന്ന് സ്വീന ലിജേഷ്, സിനി മാത്യു, ജിഷ രാജേഷ്, അതുല്യ എ.കെ, ടീന സ്വരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |