കൽപ്പറ്റ: നൂറ്റിനാൽപ്പതുകോടി കത്തോലിക്ക വിശ്വാസികളുടെ മഹാ ഇടയൻ ലിയോ പതിനാലാമൻ വയനാട്ടിലെ വിവിധ ദേവാലങ്ങളിൽ വന്നതിന്റെ ആവേശത്തിലാണ് വിശ്വാസിസമൂഹം. 2006 ഒക്ടോബർ 6,7 തീയതികളിൽ വയനാട്ടിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു.അഗസ്റ്റീനീയൻ സന്യാസ സഭയടെ ജനറാൾ ആയി സേവനം അനുഷ്ടിച്ചപ്പോഴായിരുന്നു സന്ദർശനം. അഗസ്റ്റീനീയൻ സന്യാസ സഭയടെ തലപ്പുഴ സെന്റ് തോമസ് പളളിയിൽ എത്തിയ പിതാവ് അന്ന് അവിടെ വൈദീകരോടൊപ്പം താമസിച്ചു.അടുത്ത ദിവസം ഉച്ച കഴിഞ്ഞാണ് പൊളളാച്ചിയിലേക്ക് പോയത്. മാനന്തവാടി അമലോത്ഭവ മാതാദേവാലയവും സന്ദർശിച്ചതായി വികാരി ഫാ.വില്യം രാജൻ അറിയിച്ചു. ആലുവയിലെ ഡലിഗേറ്റസ് സുപ്പീരിയർ സഭയിലും ഇടക്കൊച്ചിയിലെ പളളിയിലും സന്ദർശനം നടത്തുകയുണ്ടായി. അവിടെ നിന്നാണ് വയനാട്ടിലേക്ക് വരുന്നത്. വയനാട്ടിൽ നിന്ന് നേരെ പോയത് പൊളളാച്ചി ചെമ്പകം മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലേക്കാണ്.
ആലുവായിൽ കമ്പനിപ്പടിയിലുള്ള സ്റ്റഡി ഹൗസിലേക്കാണ് ആദ്യം വന്നത്. ഇടക്കൊച്ചിയിലെ മൈനർ സെമിനാരിയും തലപ്പുഴ ചുങ്കം സെന്റ് തോമസ് ദേവാലയവും
മാനന്തവാടി അമലോൽഭവ ദൈവാലയവും തുടർന്ന് പൊള്ളാച്ചിയിലെ സമീൻ ഊത്തു കുളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെമ്പകം മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂൾ ആശ്രമവും സന്ദർശിച്ചു. 2006 ൽ ഒക്ടോബർ 6, 7 തീയതികളിൽ മാനന്തവാടി, തലപ്പുഴ ചുങ്കം സെന്റ് തോമസ് ദേവാലയ ആശ്രമത്തിലാണ് തങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |