കോഴക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥി അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയായ ബോധി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി അഭിനയ പരിശീലന ക്യാമ്പ് 'അഭിനയ ലഹരി' സംഘടിപ്പിച്ചു.
നാടക-സിനിമ പ്രവർത്തകരായ വിജേഷ്, കബനി എന്നിവർ നേതൃത്വം നൽകി. സിനിമ-നാടക പ്രവർത്തകൻ കെ.എസ്. പ്രതാപൻ, കോഴിക്കോട് സിറ്റി ജുവനൈൽ വിംഗ് എ.എസ്.ഐ രഗീഷ് പറക്കോട്ട്, ഡൽഹി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് ഡ്രാമയിലെ ഉണ്ണിമായ എന്നിവർ കുട്ടികളുമായി സംവദിച്ചു. മിമിക്രി കലാകാരൻ പി. ദേവരാജൻ ക്യാമ്പ് ഡയറക്ടറായിരുന്നു. ഗുരുവായൂരപ്പൻ കോളേജ് ഫിസിക്‌സ് വിഭാഗം മുൻ മേധാവി പ്രൊഫ. സുന്ദരേശ്വരി മൊമെന്റോ വിതരണം ചെയ്തു. ബോധി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി. രാധിക അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |