കോഴിക്കോട്: സാക്ഷരത പ്രേരക്മാർക്ക് മിനിമം വേതനം അനുവദിക്കുകയും വേതനം പൂർണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നൽകുകയും ചെയ്യണമെന്ന് ദേശീയ സാക്ഷരത പ്രവർത്തക യൂണിയൻ ജില്ലാ പ്രവർത്തക സംഗമംആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു.തുടർവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഫീൽഡ് പ്രവർത്തനം നടത്തിയിരുന്ന പ്രേരക്മാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിച്ചതോടെ ഓഫീസിൽ മുഴുവൻ സമയം ജോലി ചെയ്യേണ്ട അവസ്ഥയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജോലിക്ക് പുറമെ സാക്ഷരത മിഷന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പോലുള്ള പദ്ധതികളും പ്രേരക്മാരുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കാവിൽ പി മാധവൻ, മോഹൻദാസ് ഓണിയിൽ, എ.സി.രവികുമാർ, ബി.കെ.സബിത, ഗിരീഷ് ആമ്പ്ര, പി.വി.നാരായണി, പി.എം.സുബൈദ, ടി.ടി.സജികുമാർ, കെ.സൗമിനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |