ഫറോക്ക്: ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് നവപഥം ഗ്രന്ഥാലയം കല്ലംപാറയുടെ സഹകരണത്തോടെ നവീകരിച്ച നവപഥം വായനാ കേന്ദ്രം, വയോജന സഹവാസ കേന്ദ്രം , അക്ഷര അങ്കണവാടി എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വയോജന സഹവാസ കേന്ദ്രം സൗന്ദര്യവത്ക്കരിച്ച് വയോജനങ്ങൾക്ക് ഉപയോഗപ്പെടുംവിധം മാറ്റിയെടുത്തു. മുകളിലെ ഉപയോഗശൂന്യമായ സ്ഥലത്ത് നവപഥം ഗ്രന്ഥാലയത്തെ മാറ്റി സ്ഥാപിച്ചു. അങ്കണവാടി പരിസരവും ചുറ്റുമതിലും ചിത്രങ്ങളാൽ വർണാഭമാക്കി. മാലിന്യ സംസ്കരണ ശീലം വളർത്തിയെടുക്കാൻ എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതി, വയോജന സംഗമം, സ്ത്രീകൾക്ക് തൊഴിൽ യൂണിറ്റ് സ്ഥാപിക്കാനുള്ള ശിൽപ്പശാല എന്നിവ എൻ.എസ് എസ് യൂണിറ്റ് കല്ലംപാറയിൽ നടപ്പിലാക്കിയുന്നു. കല്ലംപാറ വൃദ്ധ സഹവാസ കേന്ദ്രത്തിന് സമീപം നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു. നവപഥം ഗ്രന്ഥാലയം ഫാറൂഖ് ട്രെയ്നിംഗ് കോളേജിന് നൽകിയ അംഗീകാര പത്രം മന്ത്രി കൈമാറി. ഫാറൂഖ് ട്രെയ്നിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മുഹമ്മദ് സലീം, എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ്, വാർഡ് കൗൺസിലർമാരായ കെ കമറുലൈല, പി.കെ അബ്ദുസ്സലാം, നവപഥം ഗ്രന്ഥാലയം സെക്രട്ടറി സൈതലവി, ഇർഷാദ് കല്ലംപാറ, വോളണ്ടിയർ കിരൺ എലിസബത് ജോസ് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |