നാദാപുരം: ആശ വർക്കർമാരുടെ രാപകൽ സമരയാത്രയ്ക്ക് നാദാപുരത്ത് സ്വീകരണം നൽകി. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അവശ വിഭാഗങ്ങളുടെ തുച്ഛമായ ആവശ്യങ്ങൾക്ക് പണമില്ലെന്ന് പറയുന്ന സർക്കാർ മന്ത്രിസഭ വാർഷിക പ്രചാരണത്തിനും പി.എസ്.സി.അംഗങ്ങളുടെ ശമ്പള വർദ്ധനവിലൂടെയും കോടികൾ ധൂർത്തടിക്കുകയാണെന്ന് കെ.കെ.രമ പറഞ്ഞു.
കേരളം ഇന്ന് ആരോഗ്യ രംഗത്ത് ഒന്നാം നമ്പർ ആയിരിക്കുന്നതിന്റെ പിന്നിലെ അദ്ധ്വാനം ആശാ വർക്കർമാരുടേതാണ്. തൊഴിലാളികളുടെ പേരിൽ കണ്ണീരൊഴുക്കുന്ന സി.പി.എം ആശ വർക്കർമാരോട് കാണിക്കുന്ന നിസംഗത ക്രൂരമാണെന്നും അവർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ എം.എ. ബിന്ദു, അംഗങ്ങളായ പത്മജം, സി.സി.മിനി, ഉഷ ഉഴമലക്കൽ, സുലേഖ, എൻ.കെ.മൂസ, കെ.എം.രഘുനാഥ്, എ.സജീവൻ, റിജേഷ് നരിക്കാട്ടേരി, എന്നിവർ പ്രസംഗിച്ചു. വി.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |