ബേപ്പൂർ : കോർപ്പറേഷൻ 20 ലക്ഷം ചെലവഴിച്ച് ബി.സി റോഡ് മിനി സ്റ്റേഡിയത്തിലെ വിശ്രമമന്ദിരം നവീകരിച്ചു. അതിഥി മുറി, ടോയ്ലറ്റ് എന്നിവ ഒരുക്കിയതിന് പുറമെ ടൈലുകൾ വിരിച്ച് മനോഹരമാക്കി. കായികതാരങ്ങൾക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യവുമുണ്ട്. വിശ്രമ മന്ദിരത്തിനായി വകയിരുത്തിയ ഫണ്ടിൽ മിച്ചം വന്ന തുക ഉപയോഗിച്ച് സ്റ്റേഡിയത്തിൽ 5 ഇരിപ്പിടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്ന് മിനി സ്റ്റേഡിയം നവീകരണം ധ്രുതഗതിയിൽ പുരോഗമിക്കുകയാണ് . മന്ത്രി മുഹമ്മദ് റിയാസ് ജനപങ്കാളിത്തത്തോടെ നടത്തിവരുന്ന നമ്മൾ ബേപ്പൂർ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നവീകരിക്കുന്നത്. ബേപ്പൂരിലെ കായികരംഗത്ത് സജീവ സാന്നിദ്ധ്യമായ റോയൽ സ്പോർട്സ് ക്ലബിന്റെ നിരന്തര ഇടപെടലും മിനി സ്റ്റേഡിയം നവീകരണത്തിന് സഹായകമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |