കോഴിക്കോട്: വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം പ്രതിഷ്ഠാ വാർഷിക തീർത്ഥാടനം സമാപിച്ചു. തീർത്ഥാടന സമാപന സമ്മേളനവും എസ്.എൻ.ഡി.പി യോഗം 122ാ മത് ജന്മദിനാഘോഷവും കോഴിക്കോട് ചിന്മയ മിഷൻ ആചാര്യൻ സ്വാമി ജിതാത്മാനന്ദ ഉദ്ഘാടനം ചെയ്തു. സനാതന ധർമ്മത്തിൽ ആചാര്യൻമാരുടെ ചിന്തകളിലും ദർശനങ്ങളിലും വ്യത്യാസങ്ങൾ ഇല്ലെന്നും സമൂഹത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ശക്തികളാണ് ഉപദേശങ്ങളെ വക്രീകരിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവരാശ്രമം സ്ഥാപകാചാര്യൻ ശ്രീനാരായണ ചൈതന്യ സ്വാമികൾ സ്ഥാപിച്ച വരക്കൽ ഹിന്ദു ദേശസഭയുടെ ശതാബ്ദി ആഘോഷം വിപുലമായി നടത്താനും യുവതലമുറയെ ലഹരി വിമുക്തമാക്കാൻ എസ് .എൻ. ഡി .പി യോഗം ശാഖകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്താനും സമാപന സമ്മേളനം തീരുമാനിച്ചു.
യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി , പി .കെ വിമലേശൻ, എം .രാജൻ, എം .സുരേന്ദ്രൻ, വി. സുരേന്ദ്രൻ, കെ .ബിനു കുമാർ, ലീലാ വിമലേശൻ, ശാലിനി ബാബുരാജ്, ഷമീനാ സന്തോഷ് എന്നിവർ പ്രസംഗിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സൈനികർക്കും പുൽവാമ ഭീകരാക്രമണത്തിൽ മരിച്ചവർക്കും വേണ്ടി സമൂഹപ്രാർത്ഥന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |