മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് അക്ഷരവീട് വായനശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സർഗാത്മക ക്യാമ്പും പൊതുജനങ്ങൾക്കായി ലഹരിവിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായാണ് ആറു ദിവസത്തെ സർഗാത്മകക്യാമ്പ് സംഘടിപ്പിച്ചത്. കല, സംഗീതം,ചിത്രരചന, സർഗാത്മകത, വ്യക്തിത്വ വികസനം, സാമൂഹികാവബോധം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ക്യാമ്പിലെ വിവിധ സെഷനുകൾക്ക് മജീഷ് കാരയാട്, ബാബുരാജ് കൽപ്പത്തൂർ, രാമദാസ്, മനീഷ് യാത്ര, അഷ്റഫ് , കൊല്ലറോത്ത് ഷാജി എന്നിവർ നേതൃത്വം നൽകി. ലഹരിവിരുദ്ധസന്ദേശ പ്രതിജ്ഞ സംഘടിപ്പിച്ചു. പ്രസീത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.രാജൻ, രമേഷ് സപ്തമി, ടി സി. കുഞ്ഞിമൊയ്തീൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |