SignIn
Kerala Kaumudi Online
Saturday, 26 July 2025 10.58 AM IST

മഴ കനക്കുന്നു,​ മലയോരത്ത് വ്യാപകനാശം

Increase Font Size Decrease Font Size Print Page
gahydf
ഇന്നലെ ​പെ​യ്ത​ ​മ​ഴ​യി​ൽ ​കോ​ഴി​ക്കോ​ട് ​സ്റ്റേ​ഡി​യം​ ​ജം​ഗ്ഷ​നി​ൽ​ ​ഉ​ണ്ടാ​യ​ ​വെ​ള്ള​ക്കെ​ട്ട് ഫോട്ടോ: രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇന്ന് റെഡ് അലർട്ട്. ഇന്നലെ രാവിലെ വിവിധ ഭാഗങ്ങളിലായി പെയ്ത അതിതീവ്ര മഴയിൽ മലയോര മേഖലകളിലടക്കം വ്യാപക നാശമാണുണ്ടായത്. കക്കയം തലയാട് റോഡിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. 26-ാംമെെൽ മലയോര ഹെെവേ റോഡിലാണ് ഗതാഗതം തടസപ്പെട്ടത്.

ഇരുവഴിഞ്ഞിപ്പുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയർന്നു. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോരപ്പുഴയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിലും മണ്ണിടിച്ചിൽ മുന്നിൽകണ്ട് ജാഗ്രതാ നിർദേങ്ങൾ നൽകിയിട്ടുണ്ട്. തൊട്ടിൽപാലത്ത് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. നടുവണ്ണൂർ, മാവൂർ ഉൾപ്പെടെ വിവിധയിടങ്ങളിൽ കാറ്റിലും മഴയിലും വെെദ്യുതിലെെനുകൾ പൊട്ടി വെെദ്യുതി തടസപ്പെട്ടു. മാവൂർ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. നഗരത്തിൽ കോംട്രസ്റ്റ് സമരപ്പന്തലിനു മുകളിൽ മരം വീണു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയും സമരപ്പന്തലിനു മുകളില്‍ മരം വീണിരുന്നു. ഫയർഫോഴ്‌സ് എത്തി റോഡിലേക്ക് കയറി നിന്ന മരത്തിന്റെ ചില്ലകളും കൊമ്പുകളും മുറിച്ച് മാറ്റി.

സർവീസ് റോഡുകളിൽ വെള്ളക്കെട്ട്

ദേശീയപാതയിൽ വിവിധയിടത്തായി രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. സർവീസ് റോഡിൽ വെള്ളം നിറഞ്ഞ പയ്യോളി പെരുമാൾപുരത്ത് താത്കാലിക പാതയൊരുക്കി. തടമ്പാട്ടുതാഴം പറമ്പിൽ ബസാർ ഭാഗത്തെ സർവീസ് റോഡുകളിലും സമാനസ്ഥിതിയാണ്. ദേശീയപാതയിൽ വിവിധയിടങ്ങളിലായി വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. പയ്യോളിയിലും തിരുവങ്ങൂരിലും ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടു. പൊയിൽകാവിൽ സർവീസ് റോഡിലെ ഓവുചാലിലും വിള്ളൽ രൂപപ്പെട്ടു. മാവൂർ റോഡിലും ബസ് സ്റ്റാൻഡ് പരിസരത്തുമുൾപ്പെടെ വെള്ളക്കെട്ടും രൂപപ്പെട്ടു.

കാവിലുംപാറ ചുരം റോഡിലെ പട്യാട്ട് പുഴയിലും കുറ്റ്യാടി പുഴയിലും ക്രമാധീതമായി വെള്ളം കയറി, കുറ്റ്യാടി പൈക്കളങ്ങാടിയിൽ വീടിന്റെ മതിലിനു മുകളിൽ മരം വീണു. മരം റോഡിലേക്ക് വീണതിനാൽ ഇലട്രിക്ക് പോസ്റ്റിന്റെ ലൈൻ കട്ടാവുകയും ഏറെ നേരം ഗതാഗതവും പ്രദേശത്തെ വൈദ്യുതി ബന്ധവും തടസപ്പെട്ടു. നിരവധിയാളുകളുടെ വീടുകളിൽ മരം വീണു. വീടിൻ്റെ ഭിത്തിക്ക് വിള്ളൽ സംഭവിച്ചു. കുറ്റ്യാടി ഗവ: ഹയർ സെക്കൻ്ററി സ്കൂളിൻ്റെ മതിൽ ഇടിഞ്ഞു വീണു. ചിലയിടത്ത് കിണർ താഴ്ന്നു. കാവിലും പാറ പഞ്ചായത്തിലെ മൊയിലോത്തറ, മരുതോങ്കരയിലെ മുള്ളൻകുന്ന്, അടുക്കത്ത്, മണ്ണൂർ ഭാഗങ്ങളിൽ കനത്ത കാറ്റിലും മഴയിലും മരങ്ങൾ പൊട്ടിവീണു. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരുടെ സേവനം മിക്ക കേന്ദ്രങ്ങളിലും സഹായമായി.

കോഴിക്കോട്, താമരശ്ശേരി താലൂക്കുകളുടെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന നദികളായ ഇരുവഞ്ഞിയും ചാലിയാറും ഇവയുടെ കൈവഴികളുമാണ് നിറഞ്ഞൊഴുകുന്നത്. തീരങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയതോടെ തീരദേശവാസികളോട് ജാഗ്രത പാലിക്കാൻ തദ്ദേശഭരണ കൂടങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളായ ചേന്ദമംഗല്ലൂർ മംഗലശ്ശേരിവയൽ റോഡ്, പുൽപറമ്പ്- നായർ കുഴി റോഡ്,കുമാരനെല്ലൂർ ഗ്രൗണ്ട്, ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം, കാരക്കുറ്റി ഇതിഹാസ് ഗ്രൗണ്ട് എന്നിവ വെള്ളത്തിലായി. പലയിടത്തും മരം വീണു. വീടുകളിൽ വെള്ളം കയറി.

ക​ന​ത്ത​ ​മ​ഴ​യി​ല്‍​ ​വ്യാ​പ​ക​ ​നാ​ശ​ന​ഷ്ടം
100​ ​ലേ​റെ​ ​വീ​ടു​ക​ള്‍​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ര്‍​ന്നു

കോ​ഴി​ക്കോ​ട്:​ ​ക​ന​ത്ത​ ​മ​ഴ​യി​ല്‍​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 60​ ​വീ​ടു​ക​ള്‍​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ര്‍​ന്നു.​ ​മ​ര​ങ്ങ​ള്‍​ ​വീ​ണും​ ​മ​തി​ലി​ടി​ഞ്ഞും​ ​വെ​ള്ളം​ ​ക​യ​റി​യും​ ​കാ​റ്റി​ല്‍​ ​മേ​ല്‍​ക്കൂ​ര​ ​പ​റ​ന്നും​ ​മ​റ്റു​മാ​ണ് ​വീ​ടു​ക​ള്‍​ക്ക് ​കേ​ടു​പാ​ടു​ക​ള്‍​ ​സം​ഭ​വി​ച്ച​ത്.​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ര്‍​ന്ന​ ​വീ​ടു​ക​ളി​ലു​ള്ള​വ​രെ​ ​ക്യാം​പു​ക​ളി​ലും​ ​ബ​ന്ധു​വീ​ടു​ക​ളി​ലു​മാ​യി​ ​മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു.​ ​കോ​ഴി​ക്കോ​ട് ​താ​ലൂ​ക്കി​ല്‍​ 21,​ ​വ​ട​ക​ര​ 24,​ ​കൊ​യി​ലാ​ണ്ടി​ 7,​ ​താ​മ​ര​ശ്ശേ​രി​ 8​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഭാ​ഗി​ക​മാ​യി​ ​ത​ക​ര്‍​ന്ന​ ​വീ​ടു​ക​ളു​ടെ​ ​ക​ണ​ക്ക്.​ ​ഇ​തോ​ടെ​ ​കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍​ ​ഒ​രാ​ഴ്ച​ക്കി​ടെ​ ​ജി​ല്ല​യി​ല്‍​ 120​ഓ​ളം​ ​വീ​ടു​ക​ള്‍​ക്ക് ​കേ​ടു​പാ​ടു​ക​ള്‍​ ​സം​ഭ​വി​ച്ചു.

മൂ​ന്ന് ​ക്യാ​മ്പു​ക​ളി​ലാ​യി​ 88​ ​പേർ
കോ​ഴി​ക്കോ​ട് ​താ​ലൂ​ക്കി​ല്‍​ ​ര​ണ്ട് ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പും​ ​വ​ട​ക​ര​ ​താ​ലൂ​ക്കി​ല്‍​ ​ഒ​രു​ ​ക്യാ​മ്പും​ ​തു​റ​ന്നു.​ ​കോ​ഴി​ക്കോ​ട് ​ക​സ​ബ​ ​വി​ല്ലേ​ജി​ലെ​ ​ഐ.​എ​ച്ച്.​ആ​ര്‍.​ഡി​ ​ടെ​ക്‌​നി​ക്ക​ല്‍​ ​ഹ​യ​ര്‍​ ​സെ​ക്ക​ൻ​‌​ഡ​റി​ ​സ്‌​കൂ​ളി​ല്‍​ ​ആ​രം​ഭി​ച്ച​ ​ക്യാ​മ്പി​ല്‍​ ​അ​ഞ്ച് ​കു​ടും​ബ​ങ്ങ​ളി​ല്‍​ ​നി​ന്നാ​യി​ 12​ ​സ്ത്രീ​ക​ളും​ ​ഏ​ഴ് ​പു​രു​ഷ​ന്‍​മാ​രും​ ​നാ​ല് ​കു​ട്ടി​ക​ളും​ ​ഉ​ള്‍​പ്പെ​ടെ​ 23​ ​പേ​രാ​ണ് ​ക​ഴി​യു​ന്ന​ത്.​ ​കൊ​മ്മേ​രി​ ​ഹ​യാ​ത്തു​ല്‍​ ​ഇ​സ്ലാം​ ​മ​ദ്ര​സ​യി​ല്‍​ ​ആ​രം​ഭി​ച്ച​ ​ക്യാ​മ്പി​ല്‍​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​അ​ഞ്ച് ​സ്ത്രീ​ക​ളും​ ​ര​ണ്ട് ​പു​രു​ഷ​ന്‍​മാ​രു​മു​ണ്ട്.​ ​വ​ട​ക​ര​ ​താ​ലൂ​ക്കി​ലെ​ ​വി​ല​ങ്ങാ​ട് ​വി​ല്ലേ​ജ് ​പ​രി​ധി​യി​ല്‍​ ​ക​ന​ത്ത​ ​മ​ഴ​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ​ക​ഴി​ഞ്ഞ​ ​വ​ര്‍​ഷം​ ​ഉ​രു​ള്‍​ ​പൊ​ട്ട​ലു​ണ്ടാ​യ​ ​മ​ഞ്ഞ​ച്ചീ​ളി​യി​ലെ​ 18​ ​കു​ടും​ബ​ങ്ങ​ളി​ലെ​ 58​ ​പേ​രെ​ ​(22​ ​പു​രു​ഷ​ന്മാ​ര്‍,​ 20​ ​സ്ത്രീ​ക​ള്‍,​ 16​ ​കു​ട്ടി​ക​ള്‍​)​ ​വി​ല​ങ്ങാ​ട് ​സെ​ന്റ് ​ജോ​ര്‍​ജ് ​ഹൈ​സ്‌​കൂ​ളി​ലേ​ക്ക് ​മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു.​ ​ആ​കെ​ 24​ ​കു​ടും​ബ​ങ്ങ​ളി​ല്‍​ ​നി​ന്നാ​യി​ 37​ ​സ്ത്രീ​ക​ളും​ 31​ ​പു​രു​ഷ​ന്‍​മാ​രും​ 20​ ​കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ​ 88​ ​പേ​രാ​ണ് ​ജി​ല്ല​യി​ലെ​ ​മൂ​ന്ന് ​ക്യാ​മ്പു​ക​ളി​ലാ​യി​ ​ക​ഴി​യു​ന്ന​ത്.

5.8​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​കൃ​ഷി​നാ​ശം
ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​പെ​യ്ത​ ​മ​ഴ​യി​ല്‍​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 5.8​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​കൃ​ഷി​ ​നാ​ശ​മു​ണ്ടാ​യ​താ​യാ​ണ് ​പ്രാ​ഥ​മി​ക​ ​ക​ണ​ക്ക്.​ ​തോ​ട​ന്നൂ​ര്‍​ ​ബ്ലോ​ക്കി​ല്‍​ 25.36​ ​ഹെ​ക്ട​റും​ ​മു​ക്കം​ ​ബ്ലോ​ക്കി​ല്‍​ 16.09​ ​ഹെ​ക്ട​റും​ ​കാ​ക്കൂ​ര്‍​ ​ബ്ലോ​ക്കി​ല്‍​ 13.63​ ​ഹെ​ക്ട​റും​ ​കു​ന്നു​മ്മ​ല്‍​ ​ബ്ലോ​ക്കി​ല്‍​ 13.6​ ​ഹെ​ക്ട​റും​ ​ഉ​ള്‍​പ്പെ​ടെ​ ​ജി​ല്ല​യി​ലാ​കെ​ 108​ ​ഹെ​ക്ട​ര്‍​ ​കൃ​ഷി​യാ​ണ് ​ക​ന​ത്ത​ ​മ​ഴ​യെ​ ​തു​ട​ര്‍​ന്ന് ​ന​ശി​ച്ച​ത്.​ ​നാ​ലാ​യി​ര​ത്തി​ലേ​റെ​ ​ക​ര്‍​ഷ​ക​രെ​ ​മ​ഴ​ക്കെ​ടു​തി​ക​ള്‍​ ​ബാ​ധി​ച്ച​താ​യി​ ​കൃ​ഷി​ ​വ​കു​പ്പ് ​അ​റി​യി​ച്ചു.

കെ.​എ​സ്.​ഇ.​ബി​ക്ക് ​ക​ന​ത്ത​ ​ന​ഷ്ടം;60​ ​പോ​സ്റ്റു​ക​ൾ​ ​ഒ​ടി​ഞ്ഞു
ഒ​ന്ന​ര​കോ​ടി​യു​ടെ​ ​നാ​ശം

സ്വ​ന്തം​ ​ലേ​ഖിക

കോ​ഴി​ക്കോ​ട്:​ ​ക​ലി​തു​ള്ളി​പെ​യ്ത​ ​മ​ഴ​യി​ലും​ ​വീ​ശി​യ​ടി​ച്ച​ ​കാ​റ്റി​ലും​ ​ജി​ല്ല​യി​ൽ​ ​കെ.​എ​സ്.​ഇ.​ബി.​യ്ക്ക് ​ക​ന​ത്ത​ ​നാ​ശം.​ ​ക​ഴി​ഞ്ഞ​ ​മൂ​ന്ന് ​ദി​വ​സ​ത്തി​നി​ടെ​ ​ഒ​ന്ന​ര​കോ​ടി​യു​ടെ​ ​നാ​ശ​മു​ണ്ടാ​യ​താ​യാ​ണ് ​ക​ണ​ക്ക്.​ ​കോ​ഴി​ക്കോ​ട് ​സ​ർ​ക്കി​ളി​ൽ​ ​ഒ​രു​ ​കോ​ടി​യു​ടേ​യും​ ​വ​ട​ക​ര​ ​സ​ർ​ക്കി​ളി​ൽ​ ​അ​ര​ ​കോ​ടി​യു​ടേ​യും​ ​നാ​ശ​മാ​ണു​ണ്ടാ​യ​ത്.​ 960​ ​പോ​സ്റ്റു​ക​ൾ​ ​ത​ക​ർ​ന്നു​ ​വീ​ഴു​ക​യും​ 2250​ ​ഇ​ട​ങ്ങ​ളി​ൽ​ ​വെെ​ദ്യു​തി​ ​ലെെ​നു​ക​ൾ​ ​പൊ​ട്ടി​വീ​ഴു​ക​യും​ ​ചെ​യ്തു.​ 1260​ ​ട്രാ​ൻ​സ്ഫോ​മ​റു​ക​ളി​ൽ​ ​വെെ​ദ്യു​തി​ ​വി​ത​ര​ണം​ ​മു​ട​ങ്ങി.​ ​നി​ര​വ​ധി​ ​ഇ​ട​ങ്ങ​ളി​ൽ​ ​വൈ​ദ്യു​തി​ ​ബ​ന്ധം​ ​പു​ന​:​സ്ഥാ​പി​ച്ച് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ബാ​ക്കി​യു​ള്ള​ ​വൈ​ദ്യു​തി​ ​ത​ക​രാ​റു​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​ഊ​ർ​ജ്ജി​ത​ ​ശ്ര​മം​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്നും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​സ​ഹ​ക​രി​ക്ക​ണ​മെ​ന്നും​ ​കെ.​എ​സ്.​ഇ.​ബി​ ​അ​റി​യി​ച്ചു.

​പ​ര​ക്കം​ ​പാ​ഞ്ഞ് ​ജീ​വ​ന​ക്കാർ
കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ​ ​വീ​ടു​ക​ളു​ടെ​ ​പു​റ​ത്ത് ​വീ​ണ​ ​ഇ​ല​ക്ട്രി​സി​റ്റി​ ​വൈ​ദ്യു​ത​ ​ലൈ​നു​ക​ൾ​ ​നീ​ക്കം​ ​ചെ​യ്ത് ​വെെ​ദ്യു​തി​ ​ബ​ന്ധം​ ​പു​ന​സ്ഥാ​പി​ക്കാ​നും​ ​ക​ട​പു​ഴ​കി​യ​ ​മ​ര​ങ്ങ​ൾ​ ​നീ​ക്കാ

നും​ ​അ​പ​ക​ട​ക​ര​മാ​യി​ ​നി​ൽ​ക്കു​ന്ന​വ​യെ​ ​മു​റി​ച്ചു​മാ​റ്റാ​നു​മാ​യി​ ​ദി​വ​സ​ങ്ങ​ളാ​യി​ ​കെ.​എ​സ്.​ഇ.​ബി​ ​ജീ​വ​ന​ക്കാ​ർ​ ​പ​ര​ക്കം​ ​പാ​ച്ചി​ലാ​ണ്.​ ​പ​ല​യി​ട​ത്തും​ ​വെ​ള്ള​പ്പൊ​ക്ക​ത്തെ​ ​തു​ട​ർ​ന്ന് ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​സു​ര​ക്ഷാ​ ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ​ ​നി​ര​വ​ധി​ ​ഹൈ​ ​ടെ​ൻ​ഷ​ൻ​ ​ലൈ​നു​ക​ളും​ ​ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും​ ​ഓ​ഫ് ​ചെ​യ്ത് ​വ​യ്ക്കേ​ണ്ട​ ​സ്ഥി​തി​യു​ണ്ട്.​ ​വൈ​ദ്യു​തി​ ​ത​ട​സ​മു​ണ്ടാ​കു​മ്പോ​ൾ​ ​ഒ​രു​ ​പ്ര​ദേ​ശ​മാ​കെ​ ​വെ​ളി​ച്ച​മെ​ത്തി​ക്കു​ന്ന​ 11​ ​കെ.​വി​ ​ലൈ​നി​ലെ​ ​ത​ക​രാ​റു​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കു​ക.

​ജാ​ഗ്ര​ത​ ​കെെ​വി​ട​ല്ലേ
ശ​ക്ത​മാ​യ​ ​കാ​റ്റി​ലും​ ​മ​ഴ​യി​ലും​ ​മ​ര​ക്കൊ​മ്പ് ​വീ​ണും​ ​മ​റ്റും​ ​വൈ​ദ്യു​തി​ക്ക​മ്പി​ക​ൾ​ ​പൊ​ട്ടി​ക്കി​ട​ക്കാ​നോ​ ​ചാ​ഞ്ഞു​കി​ട​ക്കാ​നോ​ ​സാ​ധ്യ​ത​യു​മു​ണ്ട് .​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​വും​ ​വെെ​ദ്യു​തി​ ​ലെെ​ൻ​ ​പൊ​ട്ടി​ ​വീ​ണ് ​കോ​ട​ഞ്ചേ​രി​യി​ൽ​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​മ​ര​ണ​പ്പെ​ട്ടി​രു​ന്നു.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​ക​ടു​ത്ത​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​അ​ധി​കൃ​ത​ർ​ ​ന​ൽ​കു​ന്ന​ ​മു​ന്ന​റി​യി​പ്പ്

​പൊ​ട്ടി​വീ​ണ​ ​ലൈ​നി​ൽ​ ​മാ​ത്ര​മ​ല്ല​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​വൈ​ദ്യു​ത​പ്ര​വാ​ഹം​ ​ഉ​ണ്ടാ​കാ​ൻ​ ​സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​അ​ടു​ത്തു​ ​പോ​വു​ക​യോ​ ​സ്പ​ർ​ശി​ക്കു​ക​യോ​ ​ചെ​യ്യ​രു​ത്
​വീ​ട്ടു​വ​ള​പ്പി​ലെ​ ​മ​ര​ങ്ങ​ളു​ടെ​ ​അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ലു​ള്ള​ ​ചി​ല്ല​ക​ൾ​ ​വെ​ട്ടി​യൊ​തു​ക്കുക
​ഉ​റ​പ്പി​ല്ലാ​ത്ത​ ​പ​ര​സ്യ​ ​ബോ​ർ​ഡു​ക​ൾ,​ ​ഇ​ല​ക്ട്രി​ക് ​പോ​സ്റ്റു​ക​ൾ,​ ​കൊ​ടി​മ​ര​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​കാ​റ്റും​ ​മ​ഴ​യും​ ​ഇ​ല്ലാ​ത്ത​ ​സ​മ​യ​ത്ത് ​അ​വ​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​ബ​ല​പ്പെ​ടു​ത്തു​ക​യോ​ ​അ​ഴി​ച്ചു​ ​വ​യ്ക്കു​ക​യോ​ ​ചെ​യ്യു​ക.
​ചു​മ​രി​ലോ​ ​മ​റ്റോ​ ​ചാ​രി​ ​വ​ച്ചി​ട്ടു​ള്ള​ ​കോ​ണി​ ​പോ​ലെ​യു​ള്ള​ ​കാ​റ്റി​ൽ​ ​വീ​ണു​പോ​കാ​ൻ​ ​സാ​ധ്യ​ത​യു​ള്ള​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​മ​റ്റ് ​വ​സ്തു​ക്ക​ളും​ ​ക​യ​റു​പ​യോ​ഗി​ച്ച് ​കെ​ട്ടി​ ​വെ​ക്കുക
​കാ​റ്റ് ​വീ​ശി​ ​തു​ട​ങ്ങു​മ്പോ​ൾ​ ​വീ​ടു​ക​ളി​ലെ​ ​ജ​ന​ലു​ക​ളും​ ​വാ​തി​ലു​ക​ളും​ ​അ​ട​ച്ചി​ടുക
​ജ​ന​ലു​ക​ളു​ടെ​യും​ ​വാ​തി​ലു​ക​ളു​ടെ​യും​ ​സ​മീ​പ​ത്ത് ​നി​ൽ​ക്കാ​തി​രി​ക്കു​ക.​ ​വീ​ടി​ൻ​റെ​ ​ടെ​റ​സി​ലും​ ​നി​ൽ​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്കു​ക.
​ഏ​തെ​ങ്കി​ലും​ ​വെെ​ദ്യു​തി​ ​അ​പ​ക​ടം​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ടാ​ൽ​ ​ഉ​ട​നെ​ ​ത​ന്നെ​ ​കെ​എ​സ്ഇ​ബി​യു​ടെ​ 1912​ ​എ​ന്ന​ ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ലോ​ 1077​ ​എ​ന്ന​ ​ന​മ്പ​റി​ൽ​ ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​യു​ടെ​ ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ലോ​ ​വി​വ​രം​ ​അ​റി​യി​ക്കു​ക.

വീ​ടി​ന്റെ​ ​മേ​ൽ​ക്കൂ​ര​ ​ത​ക​ർ​ന്ന് ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​വീ​ണു

കോ​ഴി​ക്കോ​ട് ​:​ ​അ​രീ​ക്കാ​ട് ​ശ​ക്ത​മാ​യ​ ​കാ​റ്റി​ൽ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ലേ​ക്ക് ​മ​ര​ങ്ങ​ൾ​ ​ക​ട​പു​ഴ​കി​ ​വീ​ണു.​ ​മൂ​ന്ന് ​മ​ര​ങ്ങ​ളാ​ണ് ​ക​ട​പു​ഴ​കി​യ​ത്.​ ​മാ​ത്തോ​ട്ടം​ ​സ്വ​ദേ​ശി​നി​ ​ഹ​സ്ന​യു​ടെ​ ​വീ​ടി​ന്റെ​ ​മേ​ൽ​ക്കൂ​ര​ ​പാ​കി​യ​ ​ഷീ​റ്റ് ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ലേ​ക്ക് ​പ​റ​ന്നു​വീ​ണു.​ ​ഇ​തോ​ടെ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ന്റെ​ ​വൈ​ദ്യു​തി​ ​ലൈ​നി​നും​ ​കെ​ടു​പാ​ടു​ക​ളു​ണ്ടാ​യി.​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സ് ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​നി​ർ​ത്തി​വെ​ച്ചു

ക​ലി​തു​ള്ളി​ ​ക​ട​ൽ​;​ ​ആ​ശ​ങ്ക​യി​ൽ​ ​തീ​ര​ദേ​ശ​വാ​സി​കൾ

വ​ട​ക​ര​ ​:​ ​കൊ​ച്ചി​ക്ക​ടു​ത്ത് ​ക​ട​ലി​ൽ​ ​വീ​ണ​ ​കാ​ർ​ഗോ​ ​ക​ണ്ടൈ​ന​റു​ക​ൾ​ ​ഒ​ഴു​കി​ ​വെ​രു​മെ​ന്ന​ ​ആ​ശ​ങ്ക​യോ​ടെ​ ​നി​ന്ന​ ​തീ​ര​വാ​സി​ക​ളു​ടെ​ ​ആ​ശ​ങ്ക​ ​ഇ​ര​ട്ടി​പ്പി​ച്ച് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ആ​രം​ഭി​ച്ച​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​വ​ട​ക​ര​യു​ടെ​ ​തീ​ര​ങ്ങ​ളി​ൽ​ ​അ​തി​ശ​ക്ത​മാ​യ​ ​ക​ട​ലാ​ക്ര​മ​ണം.​ ​തി​ര​മാ​ല​ക​ൾ​ ​ആ​റു​ ​മീ​റ്റ​റി​ലേ​റെ​ ​ഉ​യ​ര​ത്തി​ൽ​ ​പൊ​ങ്ങി.​ 80​ ​മീ​റ്റ​റി​ല​ധി​കം​ ​ദൂ​രം​ ​ക​ര​യി​ലേ​ക്ക് ​കൂ​റ്റ​ൻ​ ​തി​ര​മാ​ല​ക​ളാ​ണ് ​അ​ടി​ച്ച് ​ക​യ​റി​യ​ത്.​ ​പ​ല​ ​വീ​ടു​ക​ളി​ലും​ ​വെ​ള്ളം​ ​ക​യ​റി.​ ​അ​ഴി​ത്ത​ല​ ​അ​ഴി​മു​ഖ​ത്ത് ​പു​ലി​മൂ​ട്ടി​ന്റെ​ ​വ​ലി​യ​ ​പാ​റ​ക്ക​ലു​ക​ൾ​ ​ഇ​ള​കി​ ​വീ​ണു.​ ​വ​ട​ക​ര​ ​തീ​ര​ദേ​ശ​ ​പോ​ലീ​സ് ​സ്റ്റേ​ഷ​ന്റെ​ ​വ​ട​ക്ക് ​ഭാ​ഗ​ത്താ​യി​ ​അ​മ്പ​തി​ലേ​റെ​ ​വീ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.