മേപ്പയ്യൂർ: മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ച് വരുന്ന തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു, ഇ.അശോകൻ ,ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ, ഇ.കെ മുഹമ്മദ് ബഷീർ ,പറമ്പാട്ട് സുധാകരൻ ,സി.പി നാരായണൻ ,സി.എം ബാബു ,ശ്രീനിലയം വിജയൻ ,ടി.കെ അബ്ദുറഹിമാൻ, സുധാകരൻ പുതുക്കുളങ്ങര എന്നിവർ പ്രസംഗിച്ചു. എടയിലാട്ട് ഉണ്ണികൃഷ്ണൻ ,പി.കെ പ്രകാശൻ, കെ.എം ശ്യാമള ,സത്യൻ വിളയാട്ടൂർ ,ഷബീർ ജന്നത്ത് ,റിൻജുരാജ്, പി.കെ രാഘവൻ, പ്രസന്ന ചൂരപ്പറ്റ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |