പദ്ധതി മോണിറ്ററിംഗും വീഴ്ച
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന് വിവിധ ഇനങ്ങളിലായി സർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിലുണ്ടായ വീഴ്ച മൂലം
60.03 കോടി രൂപയുടെ നഷ്ടം. 2023-24ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതരമായ ഈ കണ്ടെത്തൽ. റോഡ് മെയിന്റെനൻസ് ഗ്രാന്റ് ഉൾപ്പെടെ ഇതിൽ പെടും. പശ്ചാത്തല മേഖലയിൽ പദ്ധതികളുടെ ആധിക്യം ധനവിനിയോഗത്തിന് തടസമായി. കോർപ്പറേഷൻ എൻജിനിയർ നിർവഹണ ഉദ്യോഗസ്ഥനായ 241 പദ്ധതികളിൽ 110 എണ്ണവും അസി. എക്സി. എൻജിനിയർ നിർവഹണ ഉദ്യോഗസ്ഥനായ 437 പദ്ധതികളിൽ 365 എണ്ണവും നടപ്പായില്ല. എക്സിക്യുട്ടീവ് എൻജിനിയർ നിർവഹണ ഉദ്യോഗസ്ഥനായ 563 പദ്ധതികളിൽ 326 എണ്ണവും നടപ്പാക്കാനായില്ല. പദ്ധതി പ്രവർത്തനം തുടങ്ങിയാൽ വർക്കിംഗ് ഗ്രൂപ്പുകൾ മോണിറ്ററിംഗ് സമിതികളായി പ്രവർത്തിക്കണമെന്നുണ്ട്. ഈ നിർദ്ദേശവും പാലിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പദ്ധതി പൂർത്തീകരണം, തുടർ പ്രവർത്തനം എന്നിവ വേണ്ടതുപോലെ നിരീക്ഷിക്കുന്നുമില്ല.
അമൃത് പദ്ധതി പ്രകാരം സർക്കാർ അനുവദിച്ച തുക കൂട്ടുപലിശയടക്കം തിരിച്ചടയ് ക്കേണ്ടതാണ്. ഇതിന്റെ വിവരങ്ങൾ വാർഷിക റിപ്പോർട്ടിലില്ല. ബഡ്ജറ്റ് തയ്യാറാക്കിയതിൽ ഉൾപ്പെടെ പോരായ്മകളുണ്ട്. വാർഷിക സ്റ്റേറ്റ് മെൻറിലെ കണക്കും ബഡ്ജറ്റിലെ കണക്കുമായി പൊരുത്തപ്പെടുന്നില്ല. വരവിനങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുമില്ല.
നികുതി കുടിശിക പിരിക്കുന്നതിൽ വീഴ്ചയെന്നും റിപ്പോർട്ടിലുണ്ട്. പരസ്യ നികുതി, ലെെബ്രറി സെസ് ഉൾപ്പെടെ ലക്ഷങ്ങളാണ് കുടിശിക. 2018- 19 മുതൽ പരസ്യ നികുതിയിനത്തിൽ മാത്രം 9,65,188 രൂപ കുടിശികയുള്ളത് പിരിക്കാൻ നടപടിയെടുത്തില്ല.
10,55,6343 രൂപയാണ് ലെെബ്രറി സെസ് കുടിശിക.
അനുവദിച്ച തുക നഷ്ടപ്പെടുത്തരുത്
കൺസോളിഡോറ്റഡ് ഫണ്ടിൽ നിന്ന് തുക ചെലവഴിക്കുന്ന രീതിപ്രകാരം ചെലവഴിക്കാത്ത തുക കോർപ്പറേഷന് നഷ്ടപ്പെടും. ഇതൊഴിവാക്കാൻ ബഡ്ജറ്റ് വിഹിതം പൂർണമായും ചെലവാക്കണം. ചെലവു ശതമാനം കുറയുന്നതിനുള്ള യഥാർത്ഥ കാരണം കണ്ടെത്തണം.
പശ്ചാത്തലേമഖലയിൽ ശ്രദ്ധിക്കണം
പശ്ചാത്തൻ മേഖലയിൽ പദ്ധതികളുടെ ബാഹുല്യം കുറയ്ക്കുക, സ്ഥല ലഭ്യത ഉറപ്പുവരുത്തി മാത്രം പദ്ധതികൾക്ക് തുക വകയിരുത്തുക, മറ്റു വകുപ്പുകളുടെ ഫണ്ടുകൾ വകയിരുത്തിയുള്ള പദ്ധതികളിൽ വിവര ശേഖരണം നടത്തിയ ശേഷം മാത്രം പ്രോജക്ടുകൾ തയ്യാറാക്കുക.
മോണിറ്ററിംഗ് കാര്യക്ഷമമാക്കണം
പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങികഴിഞ്ഞാൽ വർക്കിംഗ് ഗ്രൂപ്പുകൾ മോണിറ്ററിംഗ് സമിതികളായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |