SignIn
Kerala Kaumudi Online
Saturday, 27 April 2024 2.14 AM IST

പ്രാദേശിക നിയന്ത്രണം കടുപ്പം കൂട്ടി

kovid-restrict

കോഴിക്കോട് : കൊവിഡ് നിയന്ത്രണങ്ങൾ ഇനി മുതൽ പ്രാദേശികമായി ശക്തമാകും. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാർഡുകളെ ക്രിറ്റിക്കൽ കണ്ടെയ്ൻമെന്റ് സോൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ സാംബശിവറാവു അറിയിച്ചു. കോർപ്പറേഷൻ പരിധിയിൽ 60 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 30 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും ക്രിറ്റിക്കൽ കണ്ടെയ്ൻമെന്റ് സോണായും കോർപ്പറേഷൻ പരിധിയിൽ നിലവിൽ 30 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 10 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ

കായക്കൊടി ഗ്രാമപഞ്ചായത്ത്- പാലോളി, കൂത്താളി ഗ്രാമപഞ്ചായത്ത്- കൊരട്ടി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്- പൈങ്ങോട്ടുപുറം വെസ്റ്റ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വെസ്റ്റ് കൈതപ്പൊയിൽ, കാക്കവയൽ, കടലുണ്ടി ഗ്രാമപഞ്ചായത്ത്- മുരുകല്ലിങ്ങൽ വെസ്റ്റ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്- മരിയപ്പുറം, വടകര മുനിസിപ്പാലിറ്റി- പുതിയാപ്പ, വടകര തെരു, കോഴിക്കോട് കോർപ്പറേഷൻ കൊമ്മേരി, മീഞ്ചന്ത, തോപ്പയിൽ, കരുവിശ്ശേരി, പുതിയങ്ങാടി, പുതിയാപ്പ, ചക്കുകടവ്, പറയഞ്ചേരി.

 കണ്ടെയ്ൻമെന്റ് സോൺ

കാവിലുംപാറ ഗ്രാമപഞ്ചായത്ത്- വാർഡ് 10 ലെ പൊയിൽ എസ്.ടി കോളനി, അത്തോളി ഗ്രാമപഞ്ചായത്ത്- തായട്ടുമ്മൽ, നാലുകണ്ടി , പറയരുകുന്ന് , ആശാരിക്കാൽ, വാർഡ് 1, 10, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് -14,18, ചെക്യാട് - 2,9, ചേളന്നൂർ- 1, 13, 15, 18, ചെങ്ങോട്ട്കാവ്- 7, ചെറുവണ്ണൂർ- 3, ചോറോട് -10, 20, 21, 5, എടച്ചേരി- 3, ഏറാമല -16, 9, കടലുണ്ടി- 18, 21, 5, 6, 8, കക്കോടി- 19, 3, 7, കാരശ്ശേരി- 1,10, കീഴരിയൂർ- 12, കിഴക്കോത്ത് - 17, കോടഞ്ചേരി -1, കൊടിയത്തൂർ- 13, കോട്ടൂർ- 3, ചങ്ങരോത്ത് -9, കട്ടിപ്പാറ -15,10, കായക്കൊടി -11,13,5, ചേമഞ്ചേരി -13, കൊയിലാണ്ടി മുനിസിപ്പാലിറ്റി- 44, 34, 24, കോഴിക്കോട് കോർപ്പറേഷൻ- 1, 10, 11, 13, 17, 22, 25, 28, 29, 32, 36, 41, 43, 47, 48, 51, 54, 55, 64, 71, 72, 73, 8, മുക്കം മുനിസിപ്പാലിറ്റി- 12, 9, നാദാപുരം ഗ്രാമപഞ്ചായത്ത്- 18,21, നടുവണ്ണൂർ- 1, നന്മണ്ട- 1,7, നരിപ്പറ്റ- 1, ഒഞ്ചിയം- 5, പേരാമ്പ്ര- 15, പെരുമണ്ണ- 10, 11, 13, 15, 16, 4, 7 പെരുവയൽ- 11,12,14, 20, 4, പുറമേരി- 14, പുതുപ്പാടി- 5,12,1,15,18,19,20, 3, 4, 6,7, 8, തലക്കുളത്തൂർ- 13, 8, രാമനാട്ടുകര മുനിസിപ്പാലിറ്റി- 27, താമരശ്ശേരി- 13, 15, 7, തിരുവമ്പാടി -13,14, തൂണേരി- 1,10,15, തുറയൂർ- 4, ഉള്ള്യരി- 2, 5, 8, ഉണ്ണികുളം- 2, 21, 23, വടകര- 17, 21, 24, 3, 33, 40, 41, 42, 43, 44, 5, വേളം- 12, 8.

നിയന്ത്രണം

( ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോൺ)

 കൂടിചേരലുകൾ അനുവദനീയമല്ല

 ആരാധനാലയങ്ങളിൽ പ്രവേശനമില്ല

 അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങൽ

 അവശ്യ കടകളും സ്ഥാപനങ്ങളും വൈകിട്ട് 7 വരെ

 ഹോട്ടലുകളിൽ പാർസൽ വിതരണം 7.30 വരെ

 ആരോഗ്യമേഖല സാധാരണനിലയിൽ

 വാർഡുകളിൽ ഗതാഗതം നിയന്ത്രിക്കും

കണ്ടെയ്മെന്റ് സോൺ

കൂടിച്ചേരലുകൾ അനുവദിക്കില്ല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.