വടകര: ഓർമ്മശക്തി മത്സരത്തിൽ കലാം അന്താരാഷ്ട്ര പുരസ്കാരം നേടിയ അഴിയൂർ ഗ്രാമപഞ്ചായത്ത് കല്ലാമലയിലെ നാലുവയസുകാരി ഇവാനിയ ഷനിലിനെ അഴിയൂർ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. പ്രസിഡന്റ് ആയിഷ ഉമ്മർ ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , വാർഡ് മെമ്പർ സാവിത്രി ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് കെ.പി ഗിരിജ നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ആശിഷ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |