കോഴിക്കോട് : ജില്ലയെ വീണ്ടും ആശങ്കയിലാക്കി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 16.27 ശതമാനമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1586 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1568 പേർ രോഗബാധിതരായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
9933പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1427 പേർ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 18686 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2882 പേർ ഉൾപ്പടെ 44313പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ഉറവിടം വ്യക്തമല്ലാത്തവർ
എടച്ചേരി 1, ഫറോക്ക്1, കോഴിക്കോട് 3, നാദാപുരം2, പെരുമണ്ണ2, പെരുവയൽ 1, വാണിമേൽ 3, വില്യാപ്പള്ളി 1.
സമ്പർക്കം
കോഴിക്കോട്കോർപ്പറേഷൻ 288, അരിക്കുളം 2, അത്തോളി 10, ആയഞ്ചേരി 3, അഴിയൂർ 14, ബാലുശ്ശേരി 35, ചക്കിട്ടപ്പാറ 16, ചങ്ങരോത്ത് 15, ചാത്തമംഗലം 5, ചെക്ക്യാട് 4, ചേളന്നൂർ 23, ചേമഞ്ചേരി 9, ചെങ്ങോട്ട്കാവ് 12, ചെറുവണ്ണൂർ 18, ചോറോട് 15, എടച്ചേരി 5, ഏറാമല 7, ഫറോക്ക് 14, കടലുണ്ടി 35, കക്കോടി 17, കാക്കൂർ 8, കാരശ്ശേരി 5, കട്ടിപ്പാറ 21, കാവിലുംപാറ 4, കായക്കൊടി 18, കായണ്ണ 9, കീഴരിയൂർ 8, കിഴക്കോത്ത് 16, കോടഞ്ചേരി 12, കൊടിയത്തൂർ 22, കൊടുവള്ളി 77, കൊയിലാണ്ടി 46, കുടരഞ്ഞി 11, കൂരാച്ചുണ്ട് 8, കൂത്താളി 12, കോട്ടൂർ 15, കുന്ദമംഗലം 22, കുന്നുമ്മൽ 11, കുരുവട്ടൂർ 7, കുറ്റ്യാടി 3, മടവൂർ 7, മണിയൂർ 63, മരുതോങ്കര 13, മാവൂർ 2, മേപ്പയ്യൂർ 11, മൂടാടി 11, മുക്കം 24, നാദാപുരം 14, നടുവണ്ണൂർ 7, നൻമണ്ട 14, നരിക്കുനി 12, നരിപ്പറ്റ 5, നൊച്ചാട് 11, ഒളവണ്ണ 63, ഓമശ്ശേരി 15, ഒഞ്ചിയം 11, പനങ്ങാട് 25, പയ്യോളി 38, പേരാമ്പ്ര 15, പെരുമണ്ണ 32, പെരുവയൽ 30, പുറമേരി 15, പുതുപ്പാടി 5, രാമനാട്ടുകര 4, തലക്കുളത്തൂർ 14, താമരശ്ശേരി 10, തിക്കോടി 4, തിരുവള്ളൂർ 14, തിരുവമ്പാടി 10, തൂണേരി 13, തുറയൂർ 14, ഉള്ള്യേരി 13, ഉണ്ണികുളം 24, വടകര 48, വളയം 4, വാണിമേൽ 33, വേളം 167, വില്യാപ്പള്ളി 22.
മെഗാ പരിശോധനാ ക്യാമ്പ് ഇന്ന്
ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി ജില്ലയിൽ ഇന്ന് മെഗാപരിശോധനാ ക്യാമ്പ് നടത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്കാശുപത്രികൾ, ജില്ലാ ആശുപത്രികൾ, കോർപ്പറേഷൻ പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തുക. മുഴുവൻ ആളുകളും കൊവിഡ് പരിശോധനാ ക്യാമ്പ് ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .വി.ജയശ്രീ അറിയിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |