കോഴിക്കോട്: പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിയോജകമണ്ഡലം ഓഫീസ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂരിൽ വി.കെ.സി ബിൽഡിംഗിലാണ് ഓഫീസ്.
എൻ.സി.അബ്ദുറസാഖ് അദ്ധ്യക്ഷനായിരുന്നു. മുൻ എം.എൽ.എ വി.കെ.സി മമ്മദ്കോയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത പൂക്കാടൻ, രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷറ റഫീഖ്, പഞ്ചായത്ത് പ്രസിഡന്റ് അനുഷ, കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി.രാജൻ , ടൗൺ പ്ലാനിംഗ് ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |