കുറ്റ്യാടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നൂറു ദിനം പൂർത്തിയാക്കിയ തൊഴിലുറപ്പു തൊഴിലാളികളെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ പഞ്ചായത്തിലെ തൊഴിലാളികളായ ദേവി, ജാനു എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം. പി കുഞ്ഞിരാമൻ, ബ്ലോക്ക് മെമ്പർ ടി. പി. വിശ്വനാഥൻ, കെ. കൈരളി, ഗീത രാജൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി. പ്രജുകുമാർ.സലീം, എൻജിനിയർ ദീപു എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |