കോഴിക്കോട് : ജില്ലയിൽ ഭീഷണിയായി ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും ഉയർന്നു. 22.13 ശതമാനമാണ് ഇന്നലെത്തെ നിരക്ക്. 3344 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3282 പേരാണ് രോഗ ബാധിതരായത്. 48 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 15385 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 1635 പേർ കൂടി രോഗമുക്തി നേടി. 36130 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണത്തിലുളളത് 101125 പേരാണ്. മരണം 2185 ആയി.
ഉറവിടം വ്യക്തമല്ലാത്തവർ
ബാലുശ്ശേരി 1, ചക്കിട്ടപ്പാറ 1, ചാത്തമംഗലം 1, ചെക്ക്യാട് 2, ചോറോട് 1, ഫറോക്ക് 3, കടലുണ്ടി 2, കക്കോടി 1, കട്ടിപ്പാറ 2, കൊയിലാണ്ടി 1, കൂത്താളി 4, കോഴിക്കോട് 5, കുന്ദമംഗലം 1, നാദാപൂരം 1, നൊച്ചാട് 1, ഒളവണ്ണ 2, പേരാമ്പ്ര 6, പുറമേരി 3, പുതുപ്പാടി 3, രാമനാട്ടുകര 1, വടകര 1, വാണിമേൽ 4, വേളം 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 564, അരിക്കുളം 32, അത്തോളി 22, ആയഞ്ചേരി 13, ബാലുശ്ശേരി 46, ചക്കിട്ടപ്പാറ 23, ചങ്ങരോത്ത് 45, ചാത്തമംഗലം 56, ചെക്ക്യാട് 29, ചേളന്നൂർ 39, ചേമഞ്ചേരി 29, ചെങ്ങോട്ട്കാവ് 12, ചെറുവണ്ണൂർ 7, ചോറോട് 15, എടച്ചേരി 24, ഏറാമല 21, ഫറോക്ക് 48, കടലുണ്ടി 40, കക്കോടി 49, കാക്കൂർ 54, കാരശ്ശേരി 54, കട്ടിപ്പാറ 28, കാവിലുംപാറ 22, കായക്കൊടി 9, കായണ്ണ 7, കീഴരിയൂർ 11, കിഴക്കോത്ത് 47, കോടഞ്ചേരി 35, കൊടിയത്തൂർ 57, കൊടുവള്ളി 115, കൊയിലാണ്ടി 109, കൂടരഞ്ഞി 16, കൂരാച്ചുണ്ട് 19, കൂത്താളി 23, കോട്ടൂർ 34, കുന്ദമംഗലം 51, കുന്നുമ്മൽ 24, കുരുവട്ടൂർ 50, കുറ്റ്യാടി 12, മടവൂർ 32, മണിയൂർ 25, മരുതോങ്കര 21, മാവൂർ 30, മേപ്പയ്യൂർ 76, മൂടാടി 13, മുക്കം 65, നാദാപുരം 26, നടുവണ്ണൂർ 32, നൻമണ്ട 25, നരിക്കുനി 53, നരിപ്പറ്റ 20, നൊച്ചാട് 31, ഒളവണ്ണ 29, ഓമശ്ശേരി 29, ഒഞ്ചിയം 17, പനങ്ങാട് 38, പയ്യോളി 78, പേരാമ്പ്ര 23, പെരുമണ്ണ 38, പെരുവയൽ 58, പുറമേരി 17, പുതുപ്പാടി 51, രാമനാട്ടുകര 33, തലക്കുളത്തൂർ 64, താമരശ്ശേരി 65, തിക്കോടി 30, തിരുവള്ളൂർ 12, തിരുവമ്പാടി 30, തൂണേരി 14, തുറയൂർ 16, ഉള്ള്യേരി 91, ഉണ്ണികുളം 50, വടകര 44, വളയം 17, വാണിമേൽ 37, വേളം 8, വില്യാപ്പള്ളി 53.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |