SignIn
Kerala Kaumudi Online
Saturday, 27 April 2024 9.21 AM IST

ഓട്ടോക്കാരുടെ ശ്രദ്ധയ്ക്ക്... ഓടാൻ ഇനി ദൂരം നോക്കേണ്ട, നോ പറഞ്ഞാൻ കിട്ടും 'പണി'

auto

കോഴിക്കോട്: കുറഞ്ഞ ദൂരത്തേക്ക് ഓടാതെ യാത്രക്കാരിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ഓട്ടോക്കാർ ജാഗ്രതെെ!. മുട്ടൻ പണിയുമായി നിങ്ങളെ കാത്തിരിപ്പുണ്ട് മോട്ടോർ വാഹന വകുപ്പ് . യാത്രക്കാർ പറയുന്ന സ്ഥലത്തേക്ക് ഓട്ടം പോയില്ലെങ്കിൽ പിഴ, ലെെസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികളുമായാണ് മോട്ടോർ വാഹന വകുപ്പ് റോഡിലിറങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയകളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ച് 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങൾക്ക് ഉൾപ്പെടെ കുറഞ്ഞ ദൂരത്തേക്ക് ഓട്ടംപോകാൻ ഓട്ടോ ഡ്രെെവർമാർ തയ്യാറാവുന്നില്ലെന്ന പരാതി കൂടിയതോടെയാണ് നടപടി കടുപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.

യാത്രക്കാർ പറയുന്ന സ്ഥലങ്ങളിൽ ഓട്ടോകൾ പോകാൻ മടി കാണിക്കുകയാണെങ്കിൽ ഓട്ടോറിക്ഷയുടെ നമ്പർ, പരാതി, സ്ഥലം തുടങ്ങിയവ ഉൾപ്പെടെ വാട്സ് ആപ്പ് നമ്പരായ 8547639011ൽ യാത്രക്കാർക്ക് പരാതിപ്പെടാം. Kl10@gmail.com എന്ന ഇ- മെയിലിലേക്കും പരാതികൾ അയക്കാം. ഏതു ജില്ലയിൽ നിന്നും ഈ നമ്പറിലേക്ക് പരാതികൾ വാട്സ് ആപ്പ് ചെയ്യാം. പരാതികൾ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കെെമാറുകയും പരിഹാരമുണ്ടാവുകയും ചെയ്യും. പരാതികൾ ന്യായമെങ്കിൽ ബന്ധപ്പെട്ടവരെ സ്റ്റേഷനുകളിൽ വിളിച്ചു വരുത്തുന്നതിന് പുറമെ പിഴ ഈടാക്കുകയും ചെയ്യും. 7500 രൂപയാണ് പിഴ. തെറ്റ് ആവർത്തിച്ചാൽ ലെെസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കും. പരാതികൾ സ്റ്രേഷനുകളിലും നൽകാം.

'' കുറഞ്ഞ ദൂരത്തേക്ക് ഓട്ടംപോകാത്ത സംഭവങ്ങൾ കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ പരാതിയായി ലഭിച്ചിട്ടില്ല. പരാതികൾക്കുമേൽ ഉടൻ നടപടിയുണ്ടാകും'-

ഇ.മോഹൻദാസ്,​ ആർ.ടി.ഒ,​ കോഴിക്കോട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.