കോഴിക്കോട്: മിഠായിത്തെരുവിൽ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ കെട്ടിടം ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ സന്ദർശിച്ചു. തീപിടിത്തമുണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വേഗത്തിലാക്കാൻ മിഠായിത്തെരുവിൽ കൂടുതൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് സന്ധ്യ പറഞ്ഞു. വാട്ടർ അതോറിട്ടിയുമായി ഇക്കാര്യം ചർച്ച ചെയ്യും.
തീപിടിത്തത്തെ തുടർന്ന് നടത്തിയ ഫയർ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കും. കച്ചവടക്കാരെ ബോധവത്കരിക്കും. എല്ലാ കടകളിലും സുരക്ഷാ സംവിധാനം ഉറപ്പുവരുത്തുമെന്ന് അവർ വ്യക്തമാക്കി.
റീജ്യനൽ ഫയർ ഓഫീസർ ടി. രജീഷ്, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സ്വപ്നിൽ എം. മഹാജൻ തുടങ്ങിയവരും അവർക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |