SignIn
Kerala Kaumudi Online
Saturday, 27 April 2024 2.36 AM IST

നഗരത്തിന് 'ശ്രീ ' യാകാൻ ഇനി നഗരശ്രീ

nagarasree

കോഴിക്കോട് : കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷനിൽ ആരംഭിക്കുന്ന 'നഗരശ്രീ ' ഹോം ഡെലിവറി പദ്ധതിയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമാവും. കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വിഷരഹിതവും ഗുണമേന്മയുമുള്ള ഉത്പ്പന്നങ്ങൾക്ക് തദ്ദേശീയമായി വിപണി കണ്ടെത്തുന്ന നൂതന വിപണന പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ് . 2010 ജൂലായിൽ ആരംഭിച്ച പദ്ധതിയിൽ നിലവിൽ 1500ഓളം വനിതകളാണ് പ്രവർത്തിക്കുന്നത്.

'നഗരശ്രീ ' ഹോം ഡെലിവറി പദ്ധതിയുടെ ഭാഗമായി ഓരോ സി.ഡി.എസിന് കീഴിലും ഓരോ സി.എൽ.സിമാരെ പരിശീലനം നൽകി നിയമിച്ചു.

വാർഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വാർഡ് ലെവൽ ഫെസിലിറ്റേറ്റർമാരെയും ഹോംഷോപ്പ് ഓണർമാരെയും നിയമിക്കും. അപേക്ഷകരെ ഇന്റർവ്യൂ ചെയ്താണ് വാർഡ് തല ഫെസിലിറ്റേറ്റർമാരെയും ഹോംഷോപ്പ് ഓണർമാരെയും കണ്ടെത്തുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ചക്കാലത്തെ പരിശീലനം നൽകും. എസ്.എസ്.എൽ.സി പാസായ, ടൂവീലർ അറിയാവുന്ന, കുടുംബശ്രീ വനിതകളിൽ നിന്നായിരിക്കും വാർഡ് ലെവൽ ഫെസിലിറ്റേറ്റർമാരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷാഫോറങ്ങൾ അതാത് സി.ഡി.എസ്, എ.ഡി.എസ് ഓഫീസുകളിൽ ലഭ്യമാണ്.

കോർപ്പറേഷൻ പരിധിയിൽ അഞ്ഞൂറിലധികം സ്ത്രീകൾക്ക് തൊഴിലവസരം ഒരുങ്ങും. മുഴുവൻ പേർക്കും പരിശീലനം പൂർത്തിയാക്കി നവംബർ ഒന്നിന് പദ്ധതി ആരംഭിക്കും- കുടുംബശ്രീ പ്രോജക്ട് ഓഫീസർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.