കോഴിക്കോട്: പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വേറിട്ട ജീവിതവും സർഗാത്മകതയും അടയാളപ്പെടുത്തി സുഹൃത്ത് ടി.രാജൻ രചിച്ച 'പുനത്തിൽ ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി' പുസ്തകം പ്രകാശനം ചെയ്തു. പുനത്തിലിന്റെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് ഒരുക്കിയ ചടങ്ങിൽ എം.ടി വാസുദേവൻ നായർ എം.മുകുന്ദന് ആദ്യപ്രതി കൈമാറി പ്രകാശനം നിർവഹിച്ചു. പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരക ട്രസ്റ്റാണ് പുസ്തകം പുറത്തിറക്കിയത്. ചടങ്ങിൽ ട്രസ്റ്റ് വൈസ് ചെയർമാൻ പാലേരി രമേശൻ, സെക്രട്ടറി കൂടിയായ ടി.രാജൻ, കെ.നൗഷാദ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |