കോഴിക്കോട്: എം ഡിറ്റ് കാമ്പസിൽ സ്ഥാപിച്ച സൗര പുരപ്പുറ സോളാർ പദ്ധതി സഹകരണ മന്ത്രി വി.എൻ വാസവൻ നാടിന് സമർപ്പിച്ചു. അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാർ പി.ബി നൂഹ് , ഡോ.പി.എം മഹീശൻ, പ്രൊഫ.ബഷീർ, പ്രൊഫ.ഹംസ, ഡോ. അശോകൻ തുടങ്ങിയവർ സംസാരിച്ചു. പ്ലാന്റ് ഉടമ്പടി കെ.എസ്.ഇ.ബി ചീഫ് എൻജിനിയർ ടി.എസ് സന്തോഷ് കുമാർ എം ഡിറ്റ് സെക്രട്ടറി എ.കെ മണിയ്ക്ക് കൈമാറി. എം.ഡിറ്റ് ചെയർമാൻ എം.മെഹബൂബ് സ്വാഗതവും ഒള്ളൂർ ദാസൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |