കുറ്റ്യാടി: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ( ഐ.എൻ.ടി.യു.സി )വടകര താലൂക്ക് സമ്മേളനം കുറ്റ്യാടിയിൽ ജില്ല പ്രസിഡന്റ് സി.വി അഖിൽ ഉദ്ഘാടനം ചെയ്തു. കെ.കെ അശോകൻ അദ്ധ്യക്ഷനായി. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ.സി.ഇ.സി സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് ഏറാടികുളങ്ങര, ഇ.എം ഗിരീഷ് കുമാർ, എ.വി അനിൽകുമാർ, കെ.സി ബിനീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.സി ബിനീഷ് (പ്രസിഡന്റ്), സുനിൽ കൂരാറ, യു.വി വസന്ത (വൈസ് പ്രസിഡന്റുമാർ), പ്രതീഷ് ഇല്ലത്ത് (സെക്രട്ടറി) പി.പി വിനോദൻ, വിനോദൻ എം (ജോ: സെക്രട്ടറിമാർ), കെ.സി ശ്രീജിത്ത് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |