SignIn
Kerala Kaumudi Online
Saturday, 27 April 2024 10.27 AM IST

വിജയകുമാർ - രാമകൃഷ്ണൻ അനുസ്‌മരണം

kunnamangalam-news
അഡ്വ.പി.വിജയകുമാർ - കെ.സി.രാമകൃഷ്ണൻ അനുസ്മരണം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ബി.ജെ.പി നേതാക്കളായിരുന്ന അഡ്വ.പി.വിജയകുമാർ, കെ.സി.രാമകൃഷ്ണൻ എന്നിവരെ കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരിച്ചു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷത്തിന്റെ ജനദ്രോഹനയങ്ങളെ എതിർക്കുന്നതിനു പകരം സർക്കാരിനെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷകരായി സി.പി.എമ്മും കോൺഗ്രസും മാറിയിരിക്കുകയാണ്. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുധീർ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ടിപി. സുരേഷ്, ജില്ലാ കമ്മിറ്റി അംഗം കെ.സി.വത്സരാജ്, മണ്ഡലം ജനറൽ സെക്രട്ടറി പി. സിദ്ധാർത്ഥൻ, മണ്ഡലം സെക്രട്ടറി ഒ.സുഭദ്രൻ, ഒളവള്ള മണ്ഡലം സെക്രട്ടറി പുഷ്പൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.