SignIn
Kerala Kaumudi Online
Saturday, 27 April 2024 5.23 AM IST

മോടി കൂടും കൊടിയത്തൂരിലെ ലക്ഷംവീടുകൾക്ക്

vedu
ലക്ഷംവീടുകൾ

കൊടിയത്തൂർ: കൊടിയത്തൂ‌ർ ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനികളുടെ നവീകരണത്തിന് തുടക്കമായി.

പതിനാലാം വാർഡിലെ ആലുങ്ങൽ തടായി, രണ്ടാം വാർഡിലെ കാരക്കുറ്റി കോളനികളാണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്. കാരക്കുറ്റിയിൽ 10 വീടുകളും ആലുങ്ങലിൽ 20-ഓളം വീടുകളുമാണ് നവീകരിക്കുക. ഇതിൽ 10 വീടുകൾ പുനർനിർമിക്കും. രണ്ട് കോളനികളിലുമായി പ്ലാസ്റ്ററിംഗ്, റിപ്പയറിംഗ്, ഇന്റർലോക്ക് കട്ട പാകൽ, സൗന്ദര്യവത്കരണം, ഗേറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പഞ്ചായത്ത് ഫണ്ടിന് പുറമെ പൊതുജന സഹകരണത്തോടെയാണ് നിർമ്മാണ പ്രവൃത്തി.

ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് അദ്ധ്യക്ഷത വഹിച്ചു. ഇരുവഴിഞ്ഞി പുഴ ശുചീകരണത്തിന് നേതൃത്വം നൽകിയ വിവിധ സംഘടനകൾക്ക് ജില്ലാ കളക്ടർ ഉപഹാരം നൽകി. അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികൾക്ക് ജനപ്രതിനിധികൾ ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ വി.പി.ജമീല, ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ദിവ്യ ഷിബു, എം.ടി.റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.ജി. സീനത്ത്, ഫസൽ കൊടിയത്തൂർ, ടി.കെ.അബൂബക്കർ, ഷിഹാബ് മാട്ടുമുറി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.