കോഴിക്കോട്: പ്രവാസി വനിതകൾക്കായി സംസ്ഥാന വനിതാവികസന കോർപ്പറേഷനും നോർക്കറൂട്ട്സും സംയുക്തമായി നടപ്പാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിയായ നോർക്ക വനിതാമിത്ര പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. വിദേശത്ത് രണ്ട് വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്തശേഷം മടങ്ങിയെത്തുന്ന വനിതകൾക്ക് പരമാവധി 30 ലക്ഷം രൂപ വരെയുളള സ്വയം തൊഴിൽ വായ്പകളാണ് പദ്ധതി വഴി നൽകുക. 18 മുതൽ 55 വയസ് വരെ പ്രായമുളള വനിതകൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി മൂന്ന് ലക്ഷംരൂപ. www.kswdc.org എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ലഭിക്കും. ഫോൺ: 0495 2766454, 9496015010.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |