കോഴിക്കോട്: കൊവിഡ് വ്യാപനത്തെതുടർന്ന് നിറുത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് എസ്. ആർ.സി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രമേയത്തിന്റെ കോപ്പികൾ മലബാർ മേഖലയിലെ എല്ലാ എം.പിമാർക്കും അയയ്ക്കാനും യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന വൈസ് ചെയർമാൻ രാമനാഥൻ വേങ്ങേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രതാപൻ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ബാലൻ ജയൻ, ശങ്കരൻ പേരാമ്പ്ര, മുഹമ്മദ്, ബിന്ദു, സുജാദേവി, ഷിബിക എന്നിവർ പ്രസംഗിച്ചു,.ജില്ലാ സെക്രട്ടറി സി.പി കുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |