കോഴിക്കോട് : മൂടാടി പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളേയും കൃഷിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമായി. മൂന്നാം വാർഡിലെ എളമ്പിലാട് വയലിൽ ജവാൻ കൃഷിക്കൂട്ടത്തിന്റെ നെൽകൃഷിക്ക് വിത്തിട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ അദ്ധ്യക്ഷനായിരുന്നു. ടി.എം. റെജുല, എ.വി. ഉസ്ന, പപ്പൻ മൂടാടി കെ.വി. നൗഷാദ് സത്യൻ ആമ്പിച്ചിക്കാട്ടിൽ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |