കോഴിക്കോട്: എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി നഗരത്തിലെ വാടക വീടുകളിൽ കഴിയുന്ന നിർധന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. നടക്കാവ് എം.ഇ.എസ് ഫാത്തിമ ഗഫൂർ മെമ്മോറിയൽ വുമൻസ് കോളേജിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.എം.ഇ.എസ് താലൂക്ക് സെക്രട്ടറി അഡ്വ.ഷമീം പക്സാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ, ജില്ലാ സെക്രട്ടറി എ.ടി.എം അഷ്റഫ്, പി.ടി.ആസാദ്, എം.അബ്ദുൽ ഗഫൂർ, സാജിദ് തോപ്പിൽ, കോയട്ടി മാളിയേക്കൽ, പി.വി.അബ്ദുൽ ഗഫൂർ, നവാസ് കോയിശ്ശേരി, എം.സി.പി.വഹാബ്, എം.നസീം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |