ബാലുശ്ശേരി: സർഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ദ്വിദിന നാടക ക്യാമ്പ് നടത്തി. കോ-ഓപ്പറേറ്റീവ് കോളജിൽ നടന്ന ക്യാമ്പ് വി.പി. ബാലൻ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് വി.പി ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. വിജേഷ്, നാടകകൃത്ത് എം.കെ. രവിവർമ്മ, സുധൻ നന്മണ്ട എന്നിവർ ക്ലാസെടുത്തു. യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 30 - ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ കുട്ടികളുടെ നാടകം അവതരിപ്പിച്ചു. നാടക കലാകാരൻ അടാട്ട് ഗോപാലൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്യാമ്പ് ഡയറക്ടർ കെ.വി വിജേഷ്, ക്യാമ്പ് കോ-ഓർഡിനേറ്റർ ആർ.കെ.ബിജു. കഥാകൃത്ത് വി.പി എലിയാസ്. വി.പി ബാലൻ , ഓണിൽ രവീന്ദ്രൻ, കെ.പി വിജയൻ പൃഥിരാജ് മൊടക്കല്ലൂർ, ശ്രീലാൽ മഞ്ഞപ്പാലം എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |