കോഴിക്കോട് : മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലെ റീജിയണൽ വി.ആർ.ഡി.എൽ ലാബിൽ സാംക്രമിക രോഗങ്ങൾ കണ്ടെത്തുന്നതിനായി സയന്റിസ്റ്റ് ബി (നോൺ മെഡിക്കൽ), സയന്റിസ്റ്റ് സി (നോൺ മെഡിക്കൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സയന്റിസ്റ്റ് ബി (നോൺ മെഡിക്കൽ) ജൂൺ ഏഴിനും സയന്റിസ്റ്റ് സി (നോൺ മെഡിക്കൽ) എട്ടിനും രാവിലെ 11 മണിക്കായിരിക്കും കൂടിക്കാഴ്ച. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2350200, 2350201.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |