കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് എം.പി വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് ജനതാലേബർ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ' വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം' എൽ.ജെ.ഡി സംസ്ഥാന സമിതി അംഗം ഇ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. നീലിയോട്ട് നാണു, വിനോദ് ചെറിയത്ത്, ഗഫൂർ പുതിയങ്ങാടി, രാംദാസ് വേങ്ങേരി, പി.ടി.കെ.ബാബു, വി.പി. വാസു, ഇ.കെ. പവിത്രൻ, ടി.എം. സത്യജിത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |