മാവൂർ: 'പ്രകൃതി നശിപ്പിക്കാനുള്ളതല്ല അത് ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കപ്പെടാൻ ഉള്ളതാണ് ' . എന്ന സന്ദേശം സമൂഹത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മാവൂർ സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നാച്വറൽ ക്ലബിന്റെ കീഴിൽ വിവിധ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ഇന്നും നാളെയും പ്രകൃതിസംരക്ഷണ യാത്ര നടത്തുന്നു. മാവൂരിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രയുടെ ഉദ്ഘാടനം മാവൂർ പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ വിനോദൻ നിർവഹിച്ചു.
മാവൂർ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ട്രസി, സിസ്റ്റർ തെരസീന, നാച്വർ ക്ലബ് കോർഡിനേറ്റർ എൻ.കെ.അലി അസ്കർ, സഹ കോർഡിനേറ്റർമാരായ ബിന്ദു.പി.ഷിജു ജോർജ്, പി.ടി.എ പ്രസിഡന്റ് ഡോ.മനു ലാൽ, ബൈജു.പി , സ്റ്റുഡൻസ് സെക്രട്ടറി ദേവദാസ്, വിദ്യാർത്ഥികളായ ശ്രീനിധി പി , ഭാനുമതി, അദ്വൈദ്, അഭിജിത്ത് , ഹരിദേവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |