SignIn
Kerala Kaumudi Online
Saturday, 27 April 2024 3.39 AM IST

വടകര സഹകരണഭവൻ ഉദ്ഘാടനം നാളെ

bhavan
വടകരയിൽ നാളെ മന്ത്രി വാസവൻ ഉദ്ഘാടനം ചെയ്യുന്ന സഹകരണ ഭവൻ കെട്ടിടം

വടകര: താലൂക്കിലെ സഹകരണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ വടകര സർക്കിൾ സഹകരണയൂണിയന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിന് ഒരുങ്ങി. സഹകരണഭവൻ എന്നുപേരിട്ട കെട്ടിടം നാളെ 10.30-ന് സഹകരണമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ലിങ്ക് റോഡ് ജംഗ്ഷനിൽ ദേശീയപാതയ്ക്ക് സമീപത്തായി 10.56 സെന്റ് സ്ഥലത്താണ് ഒന്നരക്കോടി രൂപയോളം ചെലവിൽ മൂന്നുനില കെട്ടിടം പണിതത്. യി.കെ.എ. നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് 1989-ൽ സർക്കിൾ യൂണിയന് ആസ്ഥാനമന്ദിരം പണിയാൻ സ്ഥലം വാങ്ങിയത്. 2019-ൽ ചുമതലയേറ്റ ആയാടത്തിൽ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രഥമയോഗത്തിൽത്തന്നെ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചു. 2021 ഫെബ്രുവരിയിൽ ശിലാസ്ഥാപനം നടത്തി. യു.എൽ.സി.സി.എസാണ് നിർമാണം പൂർത്തീകരിച്ചത്. താലൂക്കിലെ സഹകരണസ്ഥാപനങ്ങളിൽനിന്നാണ് കെട്ടിടനിർമാണത്തിനുവേണ്ടി തുക സമാഹരിച്ചത്. സംസ്ഥാന സഹകരണയൂണിയൻ രണ്ടുലക്ഷം രൂപനൽകി.

കോൺഫറൻസ് ഹാൾ ഉൾപ്പെടെ കെട്ടിടത്തിലുണ്ട്. സർക്കാരിന്റെ അനുമതി കിട്ടുന്നമുറയ്ക്ക് സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ, ഓഡിറ്റ് ഓഫീസുകളും ഇവിടേക്ക് മാറ്റും. ഉദ്ഘാടനച്ചടങ്ങിൽ കെ.കെ.രമ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. കെ.മുരളീധരൻ എം.പി. മുഖ്യാതിഥിയാകും. എം.എൽ.എമാരായ ഇ.കെ.വിജയൻ, കെ.പി.കുഞ്ഞമ്മദ്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.പി. കുഞ്ഞികൃഷ്ണൻ, സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ, അസി. രജിസ്ട്രാർ ടി. സുധീഷ്, ബാബു ഒഞ്ചിയം, കെ.കെ.ശ്രീധരൻ, പി.രമേഷ് ബാബു, പി.രേഖ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, BHAVAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.